Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗ്ലാദേശി​െൻറ...

ബംഗ്ലാദേശി​െൻറ സാമ്പത്തിക വളർച്ച; ഹസീനക്ക്​ മൻമോഹ​െൻറ അഭിനന്ദനം​

text_fields
bookmark_border
ബംഗ്ലാദേശി​െൻറ സാമ്പത്തിക വളർച്ച; ഹസീനക്ക്​ മൻമോഹ​െൻറ അഭിനന്ദനം​
cancel

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ ബംഗ്ലാദേശ്​ പ്രധാനമന്ത്രി ശൈഖ്​ ഹസീന കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്​ച നടത്തി. ബംഗ്ലാദേശ്​ കൈവരിച്ചുകൊണ്ടിരിക്ക​​ുന്ന സാമ്പത്തിക വളർച്ചയിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്​​ ബംഗ്ലാദേശ്​ പ്രധാനമന്ത്രി ശൈഖ്​ ഹസീനയെ അഭിനന്ദിച്ചു. കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്കും എ.​െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും വിദേശകാര്യ വകുപ്പ്​ ചെയർമാൻ ആനന്ദ്​ ശർമ​ക്കുമൊപ്പം നടത്തിയ കൂടിക്കാഴ​്​ചയിലാണ്​ ഇന്ത്യ കടുത്ത സാമ്പത്തികമാന്ദ്യത്തിലമരു​േമ്പാഴും വളർച്ചയുടെ വഴിയിലുള്ള അയൽരാജ്യത്തെ അഭിനന്ദിച്ചത്​. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക സൂചകങ്ങളിൽ ബംഗ്ലാദേശ്​ കൈവരിച്ച പുരോഗതിയെയും ​മൻമോഹൻ പ്രശംസിച്ചു.

ബംഗ്ലാദേശ്​ വിമോചനത്തി​​െൻറ ഒാർമകൾ അയവിറക്കിയ ശൈഖ്​ ഹസീന​ ബംഗബന്ധു ശൈഖ്​ മുജീബുറഹ്​മാനുമായി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കുണ്ടായിരുന്ന സൗഹൃ​ദവും അനുസ്​മരിച്ചു. മുന്നാമതും തുടർച്ചയായി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സോണിയ ഹസീനയെ അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപിറകെ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി, മക്കളും കോൺഗ്രസ്​ നേതാക്കള​ുമായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കും​ ബംഗ്ലാദേശിലേക്ക്​ ക്ഷണം. ബംഗ്ലാദേശ്​ പ്രധാനമന്ത്രി ശൈഖ്​ ഹസീനയാണ്​ ബംഗ്ലാദേശ്​ വിമോചനത്തി​​െൻറ 50ാം വാർഷികാഘോഷങ്ങൾക്ക്​ ധാക്കയിലേക്ക്​ ക്ഷണിച്ചത്​. ബംഗ്ലാദേശി​​െൻറ പിതാവ്​ ശൈഖ്​ മുജീബ്​ റഹ്​മാ​​െൻറ 100ാം ജന്മവാർഷികാഘോഷത്തിനാണ്​ മോദിയെ ഹസീന കഴ​ിഞ്ഞദിവസം ക്ഷണിച്ചിരുന്നത്​.

ഏറെ കാലമായി താൻ ഹസീനയുമായുള്ള കൂടിക്കാഴ്​ച്ചക്കായി കാത്തിരിക്കുകയായിരുന്നുവെന്നും തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ്​ അവരെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ഹസീന​ തന്നെ ആലിംഗനം ചെയ്യുന്ന ചിത്രവും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്​. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചാണ്​ കോൺഗ്രസ്​ നേതാക്കളുമായി കൂടിക്കാഴ്​ച നടത്തിയതെന്നാണ്​ റിപ്പോർട്ട്​. മുൻ യു.പി.എ സർക്കാറി​​​​െൻറ കാലത്ത്​ 2011 ൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്​ ബംഗ്ലാദേശ്​ സന്ദർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhiSheikh Hasinaindia newsBangladesh PM
News Summary - Priyanka Gandhi Vadra Meets Bangladesh PM - India news
Next Story