Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷദ്വീപിലെ...

ലക്ഷദ്വീപിലെ ജനങ്ങൾക്ക്​ പൂർണ പിന്തുണ, പൈതൃകം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കൂടെയുണ്ട്​ -പ്രിയങ്ക ഗാന്ധി

text_fields
bookmark_border
priyanka gandhi
cancel

ന്യൂഡൽഹി: ലക്ഷദ്വീപ്​ അഡ്​മിന്​ട്രേറ്റർ പ്രഫുൽ കെ.പ​ട്ടേലി​െൻറ സംഘ്​പരിവാർ അജണ്ടകൾക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേർന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലക്ഷദ്വീപി​െൻറ സംസ്​കാരം തകർക്കാനും ജനങ്ങളെ ഉപദ്രവിക്കാനും ബി.ജെ.പി സർക്കാരിന്​ ഒരു അവകാശവുമില്ലെന്ന്​ പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.

''ലക്ഷദ്വീപിലെ ജനങ്ങൾ തങ്ങൾ താമസിക്കുന്ന ദ്വീപുകളുടെ സമ്പന്നമായ പ്രകൃതി-സാംസ്​കാരിക പൈതൃകത്തെ ആഴമായി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ്​. അവരെല്ലായ്​പ്പോഴും അതിനെ സംരക്ഷിച്ചിട്ടുണ്ട്​. ബി.ജെ.പി സർക്കാറിനും അവരുടെ ഭരണകൂടത്തിനും ഈ പൈതൃകം തകർക്കാനും ജനങ്ങളെ ഉപദ്രവിക്കാനും ഒരു അവകാശവുമില്ല.

ലക്ഷദ്വീപിൽ സ്ഥാപിത ലക്ഷ്യങ്ങളോട്​ കൂടെയുള്ള നിയന്ത്രണങ്ങളും നിയമങ്ങളും ഏർപ്പെടുത്തുകയാണ്​. ജനാധിപത്യത്തി​െൻറ കാതൽ സംഭാഷണങ്ങളാണ്​. എന്തുകൊണ്ട്​ അവിടുത്തെ ജനങ്ങളോട്​ സംസാരിക്കുന്നില്ല? . അവരുടെ പൈതൃകം തകർക്കാൻ അധികാരം ഉപയോഗിക്കുകയാണോ?. ദ്വീപിലെ ജനങ്ങൾക്ക്​ എ​െൻറ പൂർണ പിന്തുണയുണ്ട്​. പൈതൃകം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഞാൻ എല്ലായ്​പ്പോഴുമുണ്ടാകും. നാമെല്ലാവരും വിലമതിക്കുന്ന ദേശീയ നിധിയാണ്​ ലക്ഷദ്വീപ്​'' -പ്രിയങ്ക ഗാന്ധി പറഞ്ഞു.


ലക്ഷദ്വീപിന്​ ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ, കേരളത്തിലെ കോൺ​ഗ്രസ്​ എം.പിമാർ, യൂത്ത്​ കോൺ​ഗ്രസ്​, കെ.എസ്​.യു തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhilakshadweepSave Lakshadweep
News Summary - priyanka gandhi supports lakshadweep people
Next Story