പാമ്പിനെ കൈയിലെടുത്ത് പ്രിയങ്ക; അമ്പരന്ന് ഗ്രാമീണർ
text_fieldsറായ്ബറേലി: പത്തി വിരിച്ചുനിൽക്കുന്ന മൂർഖനെ കൈയിലെടുത്ത് കൂടയിലേക്കു വെക്കുേമ്പാൾ, ‘‘അപകടമാണ്, ശ്രദ്ധിക്കണ’’മെന്ന കാഴ്ചക്കാരുടെ കമൻറിന്, ‘‘ഏയ് ഒരു പ്രശ്നവുമില്ല, ഒന്നും സംഭവിക്കില്ല’’ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എന്നിട്ട് വളരെ സ്വാഭാവികമായി, ഭയത്തിെൻറ ലാഞ്ഛനപോലുമില്ലാതെ പാമ്പിനെ കൂടയിലേക്കുവെച്ച് കാണികളെ നോക്കി പ്രിയങ്ക ബ്രാൻഡ് ചിരിയും പാസാക്കി.
യു.പിയിലെ റായ്ബറേലിയിൽ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുച്ചാരിയ എന്ന വിദൂര ഗ്രാമത്തിലാണ്, ഗ്രാമീണരിൽ കൗതുകവും അമ്പരപ്പും സൃഷ്ടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പാമ്പിനെ കൈയിലെടുത്തത്. പ്രചാരണത്തിനായി ബെലവേലയെന്ന ഗ്രാമത്തിലേക്കു പോകുംവഴി കുച്ചാരിയിലിറങ്ങി പാമ്പാട്ടികളുെട കൂടെ സമയം ചെലവഴിക്കുകയായിരുന്നു പ്രിയങ്ക. ഗ്രാമീണർക്ക് പറയാനുള്ളത് കേൾക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന പാമ്പാട്ടികളും തങ്ങളുടെ ആവലാതികൾ അറിയിക്കാനെത്തിയിരുന്നു. ഇതിനിടയിലാണ് പ്രിയങ്കയുെട പാമ്പുപിടിത്തം.
