Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Priyanka Gandhis Pratigya Yatra
cancel
Homechevron_rightNewschevron_rightIndiachevron_rightവാഗ്​ദാന പെരുമഴ;...

വാഗ്​ദാന പെരുമഴ; കോൺഗ്രസ്​ അധികാരത്തിലെത്തിയാൽ 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുമെന്ന്​ പ്രിയങ്ക

text_fields
bookmark_border

ലഖ്നോ: ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ട്​ വമ്പൻ വാഗ്​ദാനങ്ങളുമായി കോൺഗ്രസ്​. കോൺഗ്രസ്​ സർക്കാർ അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക്​ 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുമെന്നുമായിരുന്നു യു.പിയുടെ ചുമതലയുള്ള കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയു​െട വാഗ്​ദാനം.

'യു.പിയിൽ കോവിഡ്​ 19​െൻറ സമയത്ത്​ ആരോഗ്യ സംവിധാനത്തി​െൻറ ജീർണിച്ച അവസ്​ഥ എല്ലാവരും കണ്ടിരുന്നു. നിലവിലെ സർക്കാറി​െൻറ നിസ്സംഗതയും അവഗണനയുമാണ്​ ഇതി​െൻറ പ്രധാന കാരണം. മാനി​ഫെസ്​റ്റോ കമ്മിറ്റിയുടെ സമ്മ​ത​േത്താടെ യു.പിയിൽ എല്ലാവർക്കും കോൺഗ്രസ്​ സർക്കാർ രൂപീകരിച്ചാൽ സൗജന്യ ചികിത്സ നൽകാൻ തീരുമാനിച്ചു. കൂടാതെ 10 ലക്ഷം രൂപ വരെയുള്ള ചിലവുകളും സർക്കാർ വഹിക്കും' -പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.

ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ കോൺഗ്രസി​െൻറ പ്രതിജ്ഞ യാത്ര തുടരുന്നതി​െൻറ ഭാഗമായായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം. കർഷകരുടെ കടം എഴുതിതള്ളുമെന്നും 20 ലക്ഷം വരെ തൊഴിൽ സൃഷ്​ടിക്കുമെന്നും പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ പ്രിയങ്കയുടെ പുതിയ വാഗ്​ദാനം.

ഗോതമ്പും നെല്ലും ക്വിൻറലിന്​ 2500 രൂപക്കും കരിമ്പ്​ ക്വിൻറലിന്​ 400 രൂപക്കും സംഭരിക്കുമെന്ന്​ വാഗ്​ദാനം ചെയ്​തിരുന്നു. വൈദ്യുതി നിരക്ക്​ പകുതിയായി കുറക്കുമെന്നതും നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ സ്​ത്രീകൾക്ക്​ 40 ശതമാനം സീറ്റുകൾ നൽകുമെന്നും കോൺഗ്രസ്​ പ്രഖ്യാപിച്ചിരുന്നു.

പ്ലസ്​ടു വിജയിച്ച വിദ്യാർഥികൾക്ക്​ സ്​മാർട്ട്​ഫോണും ബിരുദ ധാരികളായ യുവതികൾക്ക്​ ഇ-സ്​കൂട്ടറുമാണ്​ ​േകാൺഗ്രസി​െൻറ മ​െറ്റാരു വാഗ്​ദാനം. കോവിഡ്​ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക്​ 25000 രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhiCongressUP election 2022BJP
News Summary - Priyanka Gandhi promises free treatment up to Rs 10 lakh in UP
Next Story