Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Priyanka Gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightകേസെടുക്കണമെങ്കിൽ...

കേസെടുക്കണമെങ്കിൽ എന്‍റെ പേരിലാകാം; ജനങ്ങളുടെ ജീവൻ രക്ഷിക്കൂവെന്ന്​ യോ​ഗിയോട്​ പ്രിയങ്ക ഗാന്ധി

text_fields
bookmark_border

ന്യൂഡൽഹി: ഉത്തർപ്രദേശ്​ സർക്കാറിനെ 'വിവേകമില്ലാത്ത സർക്കാർ' എന്ന്​ വിശേഷിപ്പിച്ച്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. സംസ്​ഥാനത്ത്​ ഓക്​സിജൻ ക്ഷാമമില്ലെന്ന യോഗിയുടെ പരാമർശത്തിനെതിരെയാണ്​ വിമർശനം.

വിവേകമില്ലാത്ത സർക്കാറാണ്​ ഇത്തരമൊരു പരാമർശനം നടത്തുകയെന്ന്​ പറഞ്ഞ അവർ, ഈ പ്രതിസന്ധി ഘട്ടത്തിൽ നുണ പറയുന്നവർക്ക്​ എന്ത്​ ശിക്ഷയാണ്​ നൽകേണ്ടതെന്നും ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

ഈ പ്രതിസന്ധി ഘട്ടത്തിൽ പൊതുജനങ്ങളോട്​ നുണ പറയുന്നവർക്ക്​ എന്ത്​ ശിക്ഷ നൽകണം. ഓക്​സിജൻ സൗകര്യമില്ലാത്തതിനാൽ പ്രവേശനം ലഭിക്കുന്നില്ലെന്ന്​ പറയുന്ന ആ രോഗികളുടെ സ്​ഥാനത്ത്​ നിങ്ങളെ ചിന്തിച്ചുനോക്കൂ. ഒരു വിവേകമില്ലാത്ത സർക്കാറിന്​ മാത്രമേ ഇത്തരം പ്രസ്​താവനകൾ നടത്താൻ കഴിയൂ -പ്രിയങ്ക കുറിച്ചു.

ഓക്​സിജൻ ക്ഷാമം സംബന്ധിച്ച്​ അഭ്യൂഹങ്ങൾ പരത്തുന്നവരുടെ സ്വത്ത്​ കണ്ടുകെട്ടാൻ യോഗി സർക്കാർ ഉത്തവിട്ടതിനെതിരെയും പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഉത്തർപ്രദേശിലെ എല്ലായിടത്തും ഓക്​സിജൻ ദൗർലഭ്യമുണ്ട്​. നിങ്ങൾ എന്‍റെ പേരിൽ കേസെടുത്തോളൂ, സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യൂ. എന്നാൽ ദൈവത്തെയോർത്ത്​ സംഭവത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ്​ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ നടപടിയെടുക്കൂവെന്നും പ്രിയങ്ക ഗാന്ധി മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുക്കെട്ടുമെന്ന്​ യോഗി ആദിത്യനാഥ് അറിയിക്കുകയായിരുന്നു​. ഇതു സംബന്ധിച്ച നിർദേശം അദ്ദേഹം ഉദ്യോഗസ്​ഥർക്ക്​ നൽകുകയും ചെയ്​തു. കോവിഡ്​ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ യു.പിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് യോഗിയുടെ നീക്കം. ആശുപത്രികളിൽ ഒാക്​സിജൻ ക്ഷാമമില്ലെന്ന്​ തെരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്കായി അനുവദിച്ച ഒാൺലൈൻ യോഗത്തിൽ യോഗി പറഞ്ഞിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തി സർക്കാറിന്‍റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാനും അവരുടെ സ്വത്ത് പിടിച്ചെടുക്കാനുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ യാതൊരു ഓക്‌സിജന്‍ ക്ഷാമവും നേരിടുന്നില്ല. പ്രശ്‌നം പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണെന്നും ഇവയെ കര്‍ശനമായി നേരിടുമെന്നും യോഗി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiUP CovidOxygen ShortageYogi Adityanath
News Summary - Priyanka Gandhi On Yogi Adityanaths No Oxygen Shortage Remark
Next Story