Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരകൾക്ക്​ വേണ്ടത്​ നീതി; അധിക്ഷേപമല്ല -പ്രിയങ്ക

text_fields
bookmark_border
ഇരകൾക്ക്​ വേണ്ടത്​ നീതി; അധിക്ഷേപമല്ല -പ്രിയങ്ക
cancel

ന്യൂഡൽഹി: സവർണർ കൂട്ടബലാത്സംഗം ചെയ്​തു കൊലപ്പെടുത്തിയ ദലിത്​ പെൺകുട്ടിയെ അധിക്ഷേപിച്ച്​ ബി.ജെ.പി നേതാക്കൾ നടത്തുന്ന പ്രസ്​താവനകൾക്കെതിരെ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. നാണമില്ലാത്ത ബി.ജെ.പി എന്ന ഹാഷ്​ടാഗിൽ ഇരക്ക്​ വേണ്ടത്​ നീതിയാണെന്നും അധിക്ഷേപമല്ലെന്നും അവർ ട്വീറ്റു ചെയ്​തു.

ഹാഥ​റസിലുണ്ടായത്​ നീചമായ കുറ്റകൃത്യമാണ്​. അവളുടെ മൃതദേഹം കുടുംബ​ത്തെ മാറ്റിനിർത്തി ദഹിപ്പിച്ചു. പെൺകുട്ടിയുടെ സ്വഭാവം മോശമാണെന്നു വരുത്താനും അതിക്രമത്തി​െൻറ ഉത്തരവാദിത്തം അവർക്കാണെന്നു വരുത്താനുമായി കഥമെനയുന്ന നടപടി അരോചകവും പിന്തിരിപ്പനുമാണെന്നും പ്രിയങ്ക വിവിധ ട്വീറ്റുകളിലായി കുറിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Priyanka Gandhi on hatharas rape
Next Story