ലഖ്നൗ: റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ പരേഡിനിടെ പൊലീസുമായുള്ള സംഘർഷത്തിൽ മരണപ്പെട്ട കർഷകന്‍റെ വീട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ നവ്രീത് സിങ്ങാണ് റിപ്പബ്ലിക് ദിനത്തിൽ മരണപ്പെട്ടത്.
വീട്ടിലെത്തിയ പ്രിയങ്ക പ്രാർഥന ചടങ്ങുകളിൽ പങ്കെടുത്തു. പ്രിയങ്ക ഗാന്ധിക്കൊപ്പം ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കളും അനുഗമിച്ചു. പ്രിയങ്കയുടെ കൂടെയുണ്ടായിരുന്ന വാഹനവ്യൂഹം കൂട്ടിയിടിച്ചതിനാൽ യാത്ര ഏതാനുംസമയം തടസ്സപ്പെട്ടിരുന്നു. ആർക്കും പരിക്കില്ലെന്നാണ് വിവരം.