Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒന്നര ദിവസത്തെ...

ഒന്നര ദിവസത്തെ പ്രതിഷേധത്തിനു ശേഷം പ്രിയങ്ക മടങ്ങി

text_fields
bookmark_border
ഒന്നര ദിവസത്തെ പ്രതിഷേധത്തിനു ശേഷം പ്രിയങ്ക മടങ്ങി
cancel

സോൻഭദ്ര (ഉത്തർപ്രദേശ്): ഒന്നര ദിവസത്തെ പ്രതിഷേധത്തിനുശേഷം ഉത്തർപ്രദേശിലെ സോൻഭദ്രയിൽ പ്രവേശിക്കാനാകാതെ പ്രി യങ്കാ ഗാന്ധി വാദ്ര മടങ്ങി. പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്ത ചുനാർ ഗസ്റ്റ് ഹൗസിലേക്ക് വെടിവെപ്പിൽ മരിച്ചവരുടെ ബന്ധുക്കളെത്തിയിരുന്നു. പൊലീസ് അനുവദിച്ച ഏതാനും ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ​എ.ഐ.സി.സി ജന. സെക് രട്ടറി മടങ്ങാൻ തീരുമാനിച്ചത്.

ലക്ഷ്യം നിറവേറ്റിയെന്നും കൊല്ലപ്പെട്ട മുഴുവൻ പേരുടെയും ബന്ധുക്കളെ കാണാൻ താൻ തിരികെ വരുമെന്നും ഡൽഹിയിലേക്ക് മടങ്ങവെ പ്രിയങ്ക പറഞ്ഞു. കൊല്ലപ്പെട്ടവരു​െട കുടുംബങ്ങൾക്ക്​ കോൺഗ്രസ്​ 10 ലക്ഷം രൂപ നൽകുമെന്നും പ്രിയങ്ക അറിയിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ സോൻഭദ്രയിൽ മൂന്ന് സ്ത്രീകളടക്കം പത്ത് ആദിവാസികളെ ഭൂമിയുടെ പേരിൽ ഗ്രാമമുഖ്യനും കൂട്ടാളികളും വെടിവെച്ച് കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ യു.പി പൊലീസ്​ തടഞ്ഞു. ഇതിനെതിരെ 24 മണിക്കൂർ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയെ അറസ്​റ്റ്​ ചെയ്​ത്​ ചുനാർ ഗസ്​റ്റ്​ ഹൗസിലെത്തിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhimalayalam newsindia newsSonbhadra
News Summary - Priyanka Gandhi ends dharna leaves for Delhi-india news
Next Story