Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാർ ശ്രമിച്ചത് ജനാധിപത്യത്തെ അട്ടിമറിക്കാൻ; രാജ്യദ്രോഹത്തിന് ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി

text_fields
bookmark_border
‘സഹപ്രവർത്തകർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും സി.ഇ.സി അവഗണിച്ചു’
ഗ്യാനേഷ് കുമാർ ശ്രമിച്ചത് ജനാധിപത്യത്തെ അട്ടിമറിക്കാൻ; രാജ്യദ്രോഹത്തിന് ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി
cancel

കൽപറ്റ: ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി. പതിമൂന്ന് കോടിയോളം വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിന്നുവെന്നും ബി.ജെ.പിയെ വിജയിപ്പിച്ചെടുക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തിയതെന്നും പ്രിയങ്ക ഗാന്ധി രൂക്ഷമായി വിമർശിച്ചു. വയനാട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയതിൽ തിരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ​​ജോഷി എന്നിവർ ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി തീരുമാനമെടുക്കുന്ന രീതിയെ ചോദ്യം ചെയ്ത് ഇവർ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സഹപ്രവർത്തകർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും സി.ഇ.സി അത് അവഗണിക്കുകയായിരുന്നുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് രാജ്യത്തോടുള്ള ദ്രോഹമാണെന്നും, ഭരണഘടനാ പദവിയിലിരിക്കുന്നവർ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ അവർക്ക് പ്രത്യേക നിയമപരിരക്ഷ ലഭിക്കാൻ പാടില്ലെന്നും അവർ കൂട്ടിച്ചേർത്തു. വോട്ടര്‍ ലിസ്റ്റിൽനിന്ന് പേര് വെട്ടുന്നത് ഭരണഘടയ്ക്ക് എതിരായ ക്രിമിനൽ കുറ്റമാണ്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ കുറ്റകൃത്യങ്ങൾ ചെയ്തവർ നിയമ നടപടി നേരിടണമെന്നും അവർ വ്യക്തമാക്കി.

അതേസമയം, ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനം രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപകമായ പ്രതിഷേധം നടത്തുമെന്ന് സി.ജെ.പി വ്യക്തമാക്കി. ഗ്യാനേഷ് കുമാർ ഏറ്റവും വലിയ രാജ്യദ്രോഹിയാണെന്നും ബി.ജെ.പിയെ തുടർച്ചയായി അധികാരത്തിൽ നിലനിർത്താൻ സഹായിക്കുന്നത് ഗ്യാനേഷാണെന്നും അഭിജീത് ദീപ്‌കെ ആരോപിച്ചു. വരാനിരിക്കുന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളും മരവിപ്പിക്കണമെന്നും ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നുമാണ് സി.ജെ.പി മുഖ്യ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Priyanka Gandhi Demands Criminal Action Against CEC Gyanesh Kumar
Next Story