Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർട്ടിക്ക് വേണ്ടി...

പാർട്ടിക്ക് വേണ്ടി പണിയെടുക്കാത്തവരെ കണ്ടെത്തും -പ്രിയങ്ക

text_fields
bookmark_border
പാർട്ടിക്ക് വേണ്ടി പണിയെടുക്കാത്തവരെ കണ്ടെത്തും -പ്രിയങ്ക
cancel

ലഖ്നോ: കോൺഗ്രസ് പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ ്പിൽ പാർട്ടിക്ക് വേണ്ടി പണിയെടുക്കാത്ത പ്രവർത്തകരെ കണ്ടെത്തുമെന്ന് പ്രിയങ്ക പറഞ്ഞു. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അറിയിക്കാൻ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. സോണിയാ ഗാന്ധിയും പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു.

റായ്ബറേലിയിലേത് സോണിയാ ഗാന്ധിയുടെ വിജയമാണ്. ജയിച്ചത് റായ്ബറേലിയിലെ ജനങ്ങളുടെ പിന്തുണയോടെയാണ്. അല്ലാതെ കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെയല്ല. ഈ സത്യം പറയാതിരിക്കാനാവില്ല -പ്രിയങ്ക പറഞ്ഞു.

പാർട്ടിയിൽ കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കക്ക്. തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ മാത്രമാണ് കോൺഗ്രസിന് വിജയക്കൊടി ഉയർത്താനായത്. തൊട്ടടുത്ത മണ്ഡലമായ അമേത്തിയിൽ സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresspriyanka gandhimalayalam newsindia newsLokSabha Election
News Summary - Priyanka Gandhi On Congress Poll Results-india news
Next Story