Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിന്‍റെ...

രാഹുലിന്‍റെ തീരുമാനത്തെ ബഹുമാനിക്കുന്നു -പ്രിയങ്ക

text_fields
bookmark_border
Rahul-and-Priyanka
cancel

ന്യൂഡൽഹി: അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഈ ധൈര്യം ഒരുപാട് പേർക്കുണ്ടാവില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കോൺഗ്രസിന്‍റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുക‍യാണെന്ന് രാഹുൽ അറിയിച്ചത്. ഇതിന് പിന്നാലെ രാജിക്കത്തും രാഹുൽ പുറത്തുവിട്ടിരുന്നു.

കോൺഗ്രസ് പാർട്ടിയെ സേവിക്കുന്നത് എനിക്ക് അംഗീകാരമാണ്. രാജ്യത്തോടും എൻെറ പാർട്ടിയോടും ഞാൻ കടപ്പെട്ടിരിക്കുന്നു.
പാർട്ടിയുടെ ഉന്നതാധികാര സമിതിയായ കോൺഗ്രസ് വർക്കിങ് കമ്മിറ്റി പുതിയ അധ്യക്ഷനെ തീരുമാനിക്കണം. പാർട്ടിയിൽ തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhimalayalam newsindia newsRahul Gandhi
News Summary - Priyanka Gandhi On Brother Rahul's Resignation-India News
Next Story