You are here

ഉന്നാവോ: എന്തുകൊണ്ട്​ സുരക്ഷ ഒരുക്കിയില്ല? -യു.പി സർക്കാറിനോട്​ പ്രിയങ്ക 

11:34 AM
07/12/2019
priyanka-gandhi-71219.jpg

ല​ഖ്​​നോ: ഉ​ന്നാ​വി​ൽ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ ഒ​രു​വ​ർ​ഷ​മാ​യി പ്ര​തി​ക​ൾ നി​ര​ന്ത​രം വേ​ട്ട​യാ​ടി​യി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ്​ സു​ര​ക്ഷ ഒ​രു​ക്കാ​തി​രു​ന്ന​തെ​ന്ന്​ യു.​പി സ​ർ​ക്കാ​റി​നോ​ട്​ കോ​ൺ​ഗ്ര​സ്​ ജ​ന. സെ​ക്ര​ട്ട​റി​ പ്രി​യ​ങ്ക ഗാ​ന്ധി ചോ​ദി​ച്ചു. മ​റ്റു പ​രി​പാ​ടി​ക​ൾ മാ​റ്റി​വെ​ച്ച്​ മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ വീ​ട്​ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ്ര​തി​ക​ര​ണം. 

പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ​യും അ​മ്മാ​വ​നെ​യും 10 വ​യ​സ്സു​കാ​ര​നാ​യ മ​റ്റൊ​രു ബ​ന്ധു​വി​നെ​യും പ്ര​തി​ക​ൾ നി​ര​ന്ത​രം വേ​ട്ട​യാ​ടി​യി​രു​ന്നു​വെ​ന്നാ​ണ്​ കു​ടും​ബം പ​റ​ഞ്ഞ​ത്. ഇ​തേ ജി​ല്ല​യി​ൽ ബി.​ജെ.​പി എം.​എ​ൽ.​എ കു​ൽ​ദീ​പ്​ സെ​ങ്ക​ർ പ്ര​തി​യാ​യ ബ​ലാ​ത്സം​ഗ കേ​സി​ൽ സ്​​ത്രീ​യെ ട്ര​ക്ക്​ ഇ​ടി​പ്പി​ച്ച്​ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത്​ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ്. 

എ​ന്നി​ട്ടും പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്​ സു​ര​ക്ഷ ഒ​രു​ക്കാ​തി​രു​ന്ന​ത്​ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന്​ സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും പ്രി​യ​ങ്ക ആ​വ​ശ്യ​പ്പെ​ട്ടു. യു.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ അ​ജ​യ്​​കു​മാ​ർ ല​ല്ലു, പ്ര​മോ​ദ്​ തി​വാ​രി, അ​ന്നു ടാ​ണ്ട​ൺ തു​ട​ങ്ങി​യ നേ​താ​ക്ക​ളും പ്രി​യ​ങ്ക​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. 
 

Loading...
COMMENTS