Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മൽസരിക്കും -പ്രിയങ്ക

text_fields
bookmark_border
priyanka-gandhi
cancel

ന്യൂഡൽഹി: കോൺഗ്രസ്​ നേതൃത്വം ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന്​ പ്രിയങ്ക ഗാന്ധി. ഇക്കാര്യത്ത ിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന്​ പ്രിയങ്ക പറഞ്ഞു. തെരഞ്ഞെടുപ്പിന്​ ആഴ്​ചകൾ മാത്രം ശേഷിക്കെയാണ്​ പ്രി യങ്കയുടെ പ്രഖ്യാപനം.

തെരഞ്ഞെടുപ്പിൽ മൽസരിക്കുമോയെന്ന​ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ എന്തുകൊണ്ട്​ ആയിക്കൂടെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എന്നാൽ, താൻ തെരഞ്ഞെടുപ്പിൽ മൽസരിക്കണമെന്ന്​ പാർട്ടി കൂടി ആവശ്യപ്പെടണമെന്നും അവർ വ്യക്​തമാക്കി.

കോൺഗ്രസ്​ അധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ എത്തിയപ്പോഴായിരുന്നു അവരുടെ പ്രതികരണം. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്​ബറേലിയിലും പ്രിയങ്ക പ്രചാരണത്തിനിറങ്ങും.

ഇതാദ്യമായാണ്​ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന സൂചന പ്രിയങ്ക ഗാന്ധി നൽകിയത്​. കഴിഞ്ഞ ജനുവരിയിലാണ്​ പ്രിയങ്ക സജീവ രാഷ്​ട്രീയത്തിലേക്ക്​ എത്തിയത്​. കിഴക്കൻ യു.പിയുടെ പ്രചാരണ ചുമതലയാണ്​ പാർട്ടി അവർക്ക്​ നൽകിയിരിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Priyanka gandhi in 2019 Loksabha elections-India news
Next Story