Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​‘പ്രിയങ്ക ചോപ്ര...

​‘പ്രിയങ്ക ചോപ്ര സിന്ദാബാദ്...’; കോൺഗ്രസ് നേതാവിന് നാക്കുപിഴ -VIDEO

text_fields
bookmark_border
​‘പ്രിയങ്ക ചോപ്ര സിന്ദാബാദ്...’; കോൺഗ്രസ് നേതാവിന് നാക്കുപിഴ -VIDEO
cancel

ന്യൂഡൽഹി: നാക്കുപിഴവിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക ട്രോളുകൾക്ക് വിധേയനാവുകയാണ് ഡൽഹിയിലെ കോൺഗ്രസ് നേതാവ് സുരേന്ദർ കുമാർ. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് സിന്ദാബാദ് വിളിച്ചത് അബന്ധത്തിൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എന്നാവുകയായിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഒരു പൊതുചടങ്ങിലാണ് സുരേന്ദർ കുമാറിന് നാക്കുപിഴ പറ്റിയത്. മൈക്കിലൂടെ ദേശീയ നേതാക്കൾക്ക് സിന്ദാബാദ് വിളിക്കുകയായിരുന്നു അദ്ദേഹം. 'സോണിയ ഗാന്ധി സിന്ദാബാദ്, കോൺഗ്രസ് പാർട്ടി സിന്ദാബാദ്, രാഹുൽ ഗാന്ധി സിന്ദാബാദ്, പ്രിയങ്ക ചോപ്ര സിന്ദാബാദ്...' എന്നായിരുന്നു സുരേന്ദർ കുമാർ വിളിച്ചത്.

തൊട്ടരികിലുണ്ടായിരുന്ന കോൺഗ്രസ് ഡൽഹി അധ്യക്ഷൻ സുഭാഷ് ചോപ്ര സുരേന്ദറിനെ ഉടൻ തിരുത്തുന്നതും കാണാം.

'പ്രിയങ്ക ചോപ്ര എപ്പോഴാണ് കോൺഗ്രസിൽ ചേർന്നത്' തുടങ്ങിയ ചോദ്യങ്ങളോടെയാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ വിഡിയോ പങ്കുവെക്കുന്നത്.

Show Full Article
TAGS:Priyanka Chopra priyanka gandhi priyanka chopra zindabad 
News Summary - Priyanka Chopra Zindabad": Congress Leader's Mistake On Mic Trolled
Next Story