Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Priyanka Chaturvedi and Shashi Tharoor
cancel
Homechevron_rightNewschevron_rightIndiachevron_rightഎം.പിമാരുടെ സസ്​പെൻഷൻ;...

എം.പിമാരുടെ സസ്​പെൻഷൻ; സൻസദ്​ ടി.വി ഷോയിൽനിന്ന്​ വിട്ടുനിന്ന്​ ശശി തരൂർ, രാജിവെച്ച്​ പ്രിയങ്ക ചതുർവേദി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യസഭയിലെ പ്രതിപക്ഷ എം.പിമാരുടെ സസ്​പെൻഷൻ നടപടിക്കുപിന്നാലെ സൻസദ്​ ടി.വി പരിപാടിയിൽനിന്ന്​ വിട്ടുനിന്ന്​ കോൺഗ്രസ്​ എം.പി ശശി തരൂർ. പാർലമെന്‍റിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​ത 12 എം.പിമാർക്ക്​ ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ്​ തരൂരിന്‍റെ നടപടി. സൻസദ്​ ടി.വിയിൽ ടോക്ക്​ ഷോയുടെ അവതാരകനാണ്​ തരൂർ.

നേരത്തേ ശിവസേന എം.പി പ്രിയങ്ക ചതുർവേദി രാജിവെച്ചിരുന്നു. സൻസദ്​ ടി.വിയുടെ അവതാരകയാണ്​ പ്രിയങ്ക. ചാനലിൽനിന്ന്​ രാജിവെക്കുന്നതായി പ്രഖ്യാപിച്ച പ്രിയങ്ക രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിന്​ രാജിക്കത്ത്​ കൈമാറുകയും ചെയ്​തു.

സൻസദ്​ ടി.വിയുടെ മേരി കഹാനി എന്ന പരിപാടിയാണ്​ പ്രിയങ്ക അവതരിപ്പിക്കുന്നത്​. വളരെ വേദനയോടെയാണ്​ താൻ അവതാരക സ്​ഥാനം ഒഴിയുന്നതെന്ന്​ അവർ അറിയിച്ചു. ഒരു ഷോയ്​ക്കായി സൻസദ്​ ടി.വിയിൽ ഇടംപിടിക്കാൻ താൻ തയാറല്ലെന്നും അവർ കൂട്ടിച്ചേർത്തു.

പാർ​ലമെന്‍റിലെ വർഷകാല സമ്മേളനത്തിനിടെ പ്രിയങ്ക ചതുർവേദി ഉൾപ്പെടെ 12 എം.പിമാരെ ​സസ്​പെൻഡ്​ ചെയ്​തിരുന്നു. സമ്മേളനത്തിനിടെ പ്രതിഷേധിച്ച എം.പിമാർക്കാണ്​ സസ്​പെൻഷൻ.

ആറു കോൺഗ്രസ്​ എം.പിമാർക്കും തൃണമൂൽ കോൺഗ്രസ്​ -ശിവസേന പാർട്ടികളിലെ രണ്ടുപേർക്കും സി.പി.എം, സി.പി.ഐ പാർട്ടികളിലെ ഓരോരുത്തർക്കുമാണ്​ സസ്​പെൻഷൻ.

ലോക്​സഭയിലെയും രാജ്യസഭയിലെയും പൊതു കാര്യ പരിപാടികളുടെ തത്സമയ സംപ്രേക്ഷണം ലക്ഷ്യമാക്കി അവതരിപ്പിച്ചതാണ്​ സൻസദ്​ ടി.വി. നാലുഭാഷകളിലാണ്​ സംപ്രേക്ഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi TharoorPriyanka ChaturvediSansad TV
News Summary - Priyanka Chaturvedi resigns as anchor and Shashi Tharoor quits Sansad TV show
Next Story