Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി: പ്രിയങ്ക ചതുർവേദി പരാതി നൽകി
text_fieldsbookmark_border
മുംബൈ: പത്തു വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററിൽ ഭീഷണി മുഴക്കിയയാൾക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ചതുർവേദി പരാതി നൽകി.
ദിനംപ്രതി തങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അപഹാസ്യത്തിന് ഇരയാവാറുണ്ട്. പെക്ഷ ഒരാൾ തെൻറ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അറിഞ്ഞു. അത്തരം ആളുകൾ രക്ഷപ്പെടാൻ പാടില്ലെന്നതിനാലാണ് മുംബൈ പൊലീസിൽ പരാതി നൽകിയതെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു.
ഗിരീഷ് കെ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് മകൾക്കെതിെര ഭീഷണി ഉയർന്നതെന്ന് അക്കൗണ്ട് വിലാസമുൾപ്പെടെ പ്രിയങ്ക ഞായറാഴ്ച ട്വീറ്റ് ചെയ്തു. ഭീഷണി മുഴക്കിക്കൊണ്ടുള്ള ട്വീറ്റ് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
Next Story
