Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ സ്വകാര്യ...

ഗുജറാത്തിൽ സ്വകാര്യ പരിശീലന വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു

text_fields
bookmark_border
Aircraft Crash
cancel

അംറേലി: ഗുജറാത്തിലെ അംറേലിയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു. അംറേലിയിലെ ശാസ്ത്രി നഗറിലാണ് അപകടമുണ്ടായത്. അപകടത്തിൽ ട്രെയിനി പൈലറ്റ് അനികേത് മഹാജന് ജീവൻ നഷ്ടമായി.

ഉച്ചക്ക് 12.52നായിരുന്നു അപകടം. സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം ജനവാസമേഖലയിൽ തകർന്നു വീണ് തീ പിടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അംറേലിയിലെ വിഷൻ ഫ്ലൈയിങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.

ഏപ്രിൽ ഒന്നിന് മെഹ്സാനിലെ ഉചർപി ഗ്രാമത്തിലുണ്ടായ വിമാനാപകടത്തിൽ വനിത പൈലറ്റിന് പരിക്കേറ്റിരുന്നു. നദിക്ക് സമീപം വിമാനം തകർന്നു വീഴുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujarataircraft crashpilotLatest News
News Summary - Private training aircraft crashes in Gujarat's Amreli; pilot dies
Next Story