സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ സർക്കാർ ആശുപത്രി അനുമതിയോടെ മാത്രം
text_fieldsന്യൂഡൽഹി: സർക്കാർ ആശുപത്രിയിൽനിന്ന് കൃത്യമായ നിർദേശമുണ്ടെങ്കിൽ മാത്രമേ ഇനി ദേശീയ ആരോഗ്യ പരിരക്ഷ പദ്ധതി (എൻ.എച്ച്.പി.എം) പ്രകാരം സ്വകാര്യ ആശുപത്രികളിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയരാകാൻ സാധിക്കൂ. ആവശ്യമില്ലാത്ത പ്രസവ ശസ്ത്രക്രിയ (സിസേറിയൻ) നിരുത്സാഹപ്പെടുത്തുകയും സ്വാഭാവിക പ്രസവം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇതിെൻറ പ്രധാന ലക്ഷ്യമെന്ന് ‘ആയുഷ്മാൻ ഭാരത്-ദേശീയ ആരോഗ്യ പരിരക്ഷ പദ്ധതി’ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഇന്ദു ഭൂഷൺ പറഞ്ഞു.
ഇൗ പദ്ധതിയുടെ പരിരക്ഷ സാധാരണ പ്രസവങ്ങൾക്ക് ലഭിക്കില്ല. പ്രതിവർഷം ഒരു കുടുംബത്തിന് അഞ്ചുലക്ഷം വരെ ചികിത്സ സഹായം ലഭ്യമാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. സമൂഹത്തിെൻറ താഴെ തട്ടിലുള്ള 10 കോടി കുടുംബങ്ങൾക്ക് ചികിത്സ ആനുകൂല്യം ലഭിക്കും.
സിസേറിയൻ സ്വകാര്യ ആശുപത്രികളിൽനിന്ന് നടത്തുേമ്പാൾ, സർക്കാർ ആശുപത്രികൾ കൃത്യമായ കാരണം കാണിക്കണം. ഇത് വിദഗ്ധരുടെ അഭാവമോ, കിടക്കകളുടെ ലഭ്യത കുറവോ മറ്റെന്തെങ്കിലുമോ ആകാം. ലോകാരോഗ്യ സംഘടന നിശ്ചയിച്ച കണക്കിനേക്കാൾ (ഒാരോ രാജ്യത്തിനും മൊത്തം പ്രസവത്തിെൻറ 10 മുതൽ 15 ശതമാനം വരെ) കൂടുതലാണ് ഇപ്പോൾ ഇന്ത്യയിലെ സിസേറിയൻ നിരക്കെന്നും സ്വകാര്യ ആശുപത്രികളുടെ ലാഭക്കൊതി ഇതിൽ പ്രതിസ്ഥാനത്താണെന്നും ഭൂഷൺ അഭിപ്രായപ്പെട്ടു.
ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയിൽ സിസേറിയനുള്ള അടിസ്ഥാന നിരക്ക് 9,000 രൂപയാണ്.
2015-16 വർഷത്തെ ദേശീയ കുടുംബാരോഗ്യ സർവേ-4 പ്രകാരം സ്വകാര്യ ആശുപത്രികളിലെ പ്രസവങ്ങളിൽ 40.9 ശതമാനവും സിസേറിയൻ ആണ്. സർക്കാർ ആശുപത്രികളിൽ ഇത് 11.9 ശതമാനം മാത്രമാണ്.
ദേശീയ ആരോഗ്യ പരിരക്ഷ പദ്ധതിയിൽ കേന്ദ്രം 1,354 പാക്കേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
