Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാസിക്-ഔറംഗബാദ് ഹൈവേയിൽ സ്വകാര്യ ബസ് മറിഞ്ഞു; 25 പേർക്ക് പരിക്ക്
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്-ഔറംഗബാദ് ഹൈവേയിൽ സ്വകാര്യ ബസ് മറിഞ്ഞ് 25 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. എസ്.എം.ബി.ടി മെഡിക്കൽ കോളജിലെ വിദ്യാർഥികളെയും ജീവനക്കാരെയും നാസിക്കിൽ നിന്ന് ധമങ്കോണിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്.
ഹൈവേയിലെ വളവിൽനിന്ന് ബസും എതിർദിശയിൽ നിന്ന് വന്ന ട്രക്കും തമ്മിൽ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ 25 യാത്രക്കാരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്.
അപകടം നടന്നയുടനെ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടുപിടിക്കാനുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്തു.
Next Story

