കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് കർണാടകയിൽ വെച്ച് തീപിടിച്ചു. യാത്രക്കാരെ അതിവേഗം ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ബസിനാണ് തീപിടിച്ചത്. കർണാടകയിലെ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അപകടം.
ബസിന്റെ ടയറിന്റെ ഭാഗത്തുനിന്നാണ് തീപടർന്നത്. തീപിടിക്കാനുള്ള കാരണം മനസിലായിട്ടില്ല. ബസിന്റെ പിൻഭാഗം പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ആളപായമില്ലെങ്കിലും യാത്രക്കാരുടെ ബാഗുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചു.
ബസിൽ തീപടരുന്ന ശ്രദ്ധയിൽ പെട്ടയുടൻ വണ്ടി നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. യാത്രക്കാരെ മറ്റു ബസുകളിലാണ് കണ്ണൂരിലേക്ക് കയറ്റിവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

