സ്വകാര്യത വിധി: ബീഫ് നിരോധനത്തെ ബാധിക്കാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാക്കിയുള്ള വിധി മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തെ ബാധിക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എ.കെ സികരി, അശോക് ഭൂഷൻ എന്നിവരടങ്ങിയ ബെഞ്ചാണ് സ്വകാര്യത സംബന്ധിച്ച വിധി ബീഫ് നിരോധനത്തെയും സ്വാധീനിക്കുമെന്ന് സൂചിപ്പിച്ചത്.
ബീഫ് കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന ബോബൈ ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുേമ്പാഴാണ് സുപ്രീംകോടതി സുപ്രധാനമായ നീരക്ഷണം നടത്തിയത്. ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്ങാണ് സ്വകാര്യത സംബന്ധിച്ച വിധി ബീഫ് നിരോധനത്തെയും സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയത്. അപ്പോഴാണ് കോടതിയിൽ നിന്ന് നിർണായക നിരീക്ഷണമുണ്ടായത്.
നേരത്തെ സ്വകാര്യത സംബന്ധിച്ച വിധി ആധാർ കേസ്, ഗർഭഛിദ്രം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, ബീഫ് നിരോധനം എന്നിവ സംബന്ധിച്ച കേസുകളെ സ്വാധീനിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
