കടന്നുകയറ്റത്തിന് മൂക്കുകയർ
text_fieldsന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീംകോടതി വിധി ആധാർ അടക്കമുള്ള പദ്ധതികളിലൂടെ വ്യക്തി സ്വകാര്യതക്കുമേൽ കടന്നുകയറുന്ന സർക്കാർ നീക്കങ്ങൾക്ക് മൂക്കുകയർ ഇേട്ടക്കും. ജീവിക്കാനുള്ള സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം എന്നിവക്കു സമാനമായ പദവിയാണ് സ്വകാര്യതക്കുള്ള സ്വാതന്ത്ര്യത്തിന് സുപ്രീംകോടതി നൽകിയിരിക്കുന്നത്. വ്യക്തികളിൽനിന്ന് വിവരങ്ങൾ ൈകയടക്കുന്നതിൽ സർക്കാറിന് നിയന്ത്രണം കൊണ്ടുവരുന്നതാണ് വിധി. ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇൗ വിധിയിൽ എടുത്തുപറഞ്ഞിട്ടില്ല.
ആ കേസ് സുപ്രീംകോടതിയുടെതന്നെ മൂന്നംഗ ബെഞ്ചിെൻറ പരിഗണനയിലാണ്. ആധാർ കാർഡിലേക്കുള്ള വിവരശേഖരണത്തിെൻറ കാര്യത്തിൽ സർക്കാറിനു പരിമിതികൾ കൊണ്ടുവരുന്നതാണ് ഇപ്പോഴത്തെ വിധി. മറ്റു പല കേസുകളിലും ഇൗ വിധി ബാധകമാവും. വിശദാംശങ്ങൾ ശേഖരിക്കാനുള്ള ഫേസ്ബുക്ക്, വാട്സ്ആപ് അവകാശങ്ങൾ ചോദ്യംചെയ്യുന്ന കേസുകൾ കോടതി മുമ്പാകെയുണ്ട്. സ്വവർഗരതി വിലക്ക് പുനഃസ്ഥാപിച്ച കോടതി വിധിയും ഇനി ചോദ്യം ചെയ്യപ്പെടാം.
ആധാറിനായി ശേഖരിച്ച വിവരങ്ങൾ ഏതെങ്കിലൂം ഏജൻസിയുമായി പങ്കുവെക്കുന്നതിന് വ്യക്തിയുടെ സമ്മതം വാങ്ങണമെന്ന് നിലവിലെ നിയമത്തിൽ പറയുന്നുണ്ട്. ഇൗ വ്യവസ്ഥ ഒഴിവാക്കാൻ ജില്ല ജഡ്ജിക്ക് അധികാരം നൽകിയിട്ടുമുണ്ട്. ആധാർ നിയമത്തിലെ ഇത്തരം വ്യവസ്ഥകൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുതിയ വിധിയുടെ അടിസ്ഥാനത്തിൽ അവലോകനം ചെയ്തേക്കാം. നൂറിലേറെ ക്ഷേമപദ്ധതികളുടെ ആനുകൂല്യം കിട്ടാൻ ആധാർ നിർബന്ധമാക്കിയ വിജ്ഞാപനങ്ങൾ ഇപ്പോഴത്തെ വിധിയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി പരിശോധിച്ചേക്കാം. ആനുകൂല്യം കിട്ടാൻ ആധാർ എടുക്കണമെന്ന വ്യവസ്ഥ മൗലികാവകാശ ലംഘനമായതിനാൽ എടുത്തുകളയണമെന്നാണ് പരാതിക്കാരുടെ വാദം. പൊതുസേവനം ആധാറില്ലെന്ന കാരണത്താൽ നിഷേധിക്കാൻ സർക്കാറിന് കഴിയില്ലെന്ന് അവർ വാദിക്കുന്നു.
വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതിനും പങ്കുവെക്കുന്നതിനുമുള്ള സ്വകാര്യത ചട്ടങ്ങൾ കർക്കശമാക്കാൻ ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗ്ൾ പോലുള്ള നവമാധ്യമങ്ങൾ നിർബന്ധിതമാവും. 2000ത്തിലെ വിവര സാേങ്കതിക വിദ്യ നിയമം, ഡാറ്റ സംരക്ഷണം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ, സ്വകാര്യത സംരക്ഷണം അതിെൻറ പരിധിയിൽ ഉണ്ടായിരുന്നില്ല. വ്യക്തിവിവരങ്ങൾ നഷ്ടപ്പെടുന്നതിെൻറ പേരിൽ നഷ്ടപരിഹാരം ആവശ്യപ്പെടാനും ഇപ്പോൾ കഴിയില്ല. ഫോറൻസിക് ആവശ്യങ്ങൾക്ക് ഡി.എൻ.എ ഡാറ്റാബാങ്ക് ഉണ്ടാക്കാനുള്ള സർക്കാർ നീക്കത്തിനു തടയിടുന്ന സാഹചര്യവും ഉണ്ടാകാം. ഡി.എൻ.എ അധിഷ്ഠിത സാേങ്കതിക വിദ്യ ബില്ലിലെ വ്യവസ്ഥ ചോദ്യം ചെയ്യപ്പെേട്ടക്കും.
അന്വേഷണത്തിെൻറ ഭാഗമായി സ്വകാര്യ സംഭാഷണങ്ങൾ ചോർത്താൻ അന്വേഷണ ഏജൻസികൾക്കും പൊലീസിനും ഇപ്പോൾ കഴിയും. എന്നാൽ, ഇൗ രീതിയിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാറിനെ നിർബന്ധിതമാക്കുന്നതാണ് വിധി. സ്വകാര്യതക്കുള്ള അവകാശം ഹനിക്കുന്ന വിധം സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ ചോദ്യംചെയ്യപ്പെടും. വിവര ദുരുപയോഗത്തിൽനിന്ന് പൗരന്മാരെ സംരക്ഷിക്കാൻ വിധി സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
