പരപ്പന അഗ്രഹാര ജയിലിൽ തടവുകാർക് മൊബൈൽ, വി.ഐ.പി പരിഗണന; വീഡിയോ പുറത്തിറങ്ങിയതോടെ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ
text_fieldsജയിലിൽ നിന്ന് പുറത്തിറങ്ങിയ വീഡിയോ ദൃശ്യം
ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊടും ക്രിമിനലുകളായ തടവുകാർക്ക് വി.ഐ.പി പരിഗണന നൽകി അഴിഞ്ഞാടാൻ അവസരം നൽകിയ വീഡിയോ പുറത്തിറങ്ങിയതോടെ ജയിൽചീഫ് സൂപ്രണ്ട് കെ. സുരേഷിനെ സ്ഥലംമാറ്റി. സംഭവത്തെത്തുടർന്ന് ഉന്നതതല മീറ്റിങ് നടത്തിയ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര ആണ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തശേഷം പകരം ഐ.പി.എസ് ഓഫിസറെ നിയമിച്ചത്.
ബലാത്സംഗ പരമ്പരതന്നെ നടത്തിയ കൊടും ക്രിമിനൽ ഉമേഷ് റെഡ്ഡി, ഭീകരാക്രണത്തിൽപങ്കാളിയായ ജുഹാദ് ഹമീദ് ഷക്കീൽ മുന്ന, സ്വർണക്കടത്തുകാരൻ തരുൺ കൊണ്ടുരു രാജു എന്നിവരാണ് ജയിലിൽ മൊബൈൽ ഫോണുമായി ആഘോഷവും അഴിഞ്ഞാട്ടവും നടത്തിയത്. ഇതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
നിരവധി വീഡിയോകൾ പുറത്തുവന്നു. ഒന്ന് 2023 ലെ വീഡിയോ ആണ്, പല സമയത്തും ഇവർ ജയിലിൽ ഇത്തരം പ്രവർത്തികൾ നടത്തിയതായി ആദ്യന്തര മന്ത്രി പറഞ്ഞു. സംഭവം അന്വേഷിക്കാനായി ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെ ഗവൺമെന്റ് നിയോഗിച്ചു. ഇവിടം മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

