തകർച്ചയിൽ നിന്നും കരകയറി പ്രിന്റ് മീഡിയ; പത്രങ്ങളുടെ പ്രചാരത്തിൽ വർധന
text_fieldsപത്രങ്ങൾ
മുംബൈ: രാജ്യത്ത് ദിനപത്രങ്ങളുടെ പ്രചാരത്തിൽ കാര്യമായ വളർച്ചയുള്ളതായി ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ (എ.ബി.സി) കണക്ക്. 2025 ജനുവരി-ജൂണിലെ എ.ബി.സി കണക്കിൽ രാജ്യത്തെ ആകെ പത്രങ്ങളുടെ പ്രചാരം 2,97,44,148 കോപ്പികളാണ്. 2024 ജൂലൈ -ഡിസംബർ കാലത്ത് 2,89,41,876 ആയിരുന്നു പ്രചാരം.
ആറുമാസത്തിനിടെ 8,02,272 കോപ്പികൾ വർധിച്ചു. ഇക്കാലയളവിൽ 2.77 ശതമാനം കോപ്പികൾ വർധിച്ചത് രാജ്യത്തെ പത്രമാധ്യമരംഗത്തിന്റെ ആരോഗ്യകരമായ വളർച്ചയെ സൂചിപ്പിക്കുന്നു. ആഴത്തിലുള്ളതും ആധികാരികവുമായ വിവരങ്ങൾ നൽകുന്ന ദിനപത്രങ്ങളിൽ ജനങ്ങൾക്ക് തികഞ്ഞ വിശ്വാസമുണ്ടെന്ന് കണക്കുകൾ തെളിയിക്കുന്നതായി എ.ബി.സി സെക്രട്ടറി ജനറൽ ആദിൽ കസദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

