Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അധ്യാപകന്‍റെ ലൈംഗിക പീഡനത്തെതുടർന്ന് വിദ്യാർഥിനിയുടെ ആത്മഹത്യ: പ്രിൻസിപ്പലും അറസ്റ്റിൽ

text_fields
bookmark_border
അധ്യാപകന്‍റെ ലൈംഗിക പീഡനത്തെതുടർന്ന് വിദ്യാർഥിനിയുടെ ആത്മഹത്യ: പ്രിൻസിപ്പലും അറസ്റ്റിൽ
cancel

കോ​യ​മ്പ​ത്തൂ​ർ: ലൈംഗിക പീഡനത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിലായതിന് പിന്നാലെ സ്കൂളിലെ പ്രിൻസിപ്പലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി മഹേഷ് പൊയ്യമൊഴിയാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപകൻ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ നടപടി സ്വീകരിക്കാതിരുന്ന പ്രിൻസിപ്പലിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.

പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകൻ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.

കോ​യ​മ്പ​ത്തൂ​രി​ലെ ചി​ന്‍​മ​യ വി​ദ്യാ​ല​യ സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യാ​യ 17കാരി വ്യാ​ഴാ​ഴ്ചയാണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വ്യാഴാഴ്ച അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ മു​റി​ക്കു​ള്ളി​ല്‍ പെ​ണ്‍​കു​ട്ടി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തുകയായിരുന്നു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

ത​ന്നെ അ​ധ്യാ​പ​ക​ന്‍ മി​ഥു​ന്‍ ലൈം​ഗിക​മാ​യി പീ​ഡി​പ്പി​ച്ചെന്ന് എഴുതിവെച്ചാണ് പെൺകുട്ടി തൂങ്ങിമരിച്ചത്. കോവിഡ് മഹാമാരി സമയത്ത് സ്കൂളിലെ ചില ജോലികൾ ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു ഇ‍യാൾ. ഇതേക്കുറിച്ച് സ്കൂൾ അധികൃതരോട് നാല് മാസം മുൻപ് തന്നെ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ തയാറായില്ല. മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി​യു​ടെ ഭാ​ര്യ​യും ഇ​തേ​സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. സം​ഭ​വം മ​റ​ച്ചു​വെക്കാ​നാ​ണ് ഇ​വ​രും ശ്ര​മി​ച്ച​ത്.

ഇ​തേ​തു​ട​ര്‍​ന്ന് മാ​ന​സി​ക​സം​ഘ​ര്‍​ഷ​ത്തി​ലാ​യ കു​ട്ടി ത​ന്നെ സ്‌​കൂ​ള്‍ മാ​റ്റ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ കാ​ര​ണം പ​റ​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് സെ​പ്റ്റം​ബ​റോ​ട് കു​ട്ടി​യെ മാ​താ​പി​താ​ക്ക​ള്‍ മ​റ്റൊ​രു സ്‌​കൂ​ളി​ല്‍ ചേ​ര്‍​ത്തു. പെ​ണ്‍​കു​ട്ടി​ക്ക് പു​തി​യ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ കൗ​ണ്‍​സി​ലിങ് നൽകിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Principal of Coimbatore private school held in girl student death
Next Story