ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടിക്കായി ജപ്പാനിലെ ടോക്യോയിലെത്തിയ പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ആശംസ നേർന്നത്.
''കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിനായി പ്രാർഥിക്കുന്നു'' എന്നായിരുന്നു ആശംസ.
തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലുള്ള മുഖ്യമന്ത്രി 77ാം പിറന്നാൾ ദിനത്തിലും പതിവുപോലെ പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ നടത്തുന്നില്ല.