You are here

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

01:08 AM
30/06/2020

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വൈകീട്ട് നാലിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്‍റെയും കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങളിലെ രണ്ടാംഘട്ട ഇളവ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. 

ചൈനക്ക് ഇന്ത്യ തക്കതായ മറുപടി നൽകിയതായി ഞായറാഴ്ച നടത്തിയ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിരുന്നു. 

തുടർന്ന്, ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. 

Loading...
COMMENTS