കോവിഡ് വ്യാപനം: അടിയന്തിര ആസൂത്രണത്തിന് പ്രധാനമന്ത്രിയുടെ നിർദേശം
text_fieldsന്യൂഡല്‍ഹി: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രണ്ട് മാസത്തേക്ക് അടിയന്തര ആസൂത്രണത്തിന് ആരോഗ്യ മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം. നരേന്ദ്ര മോദി ശനിയാഴ്ച വിളിച്ച ഉന്നതതല യോഗത്തിൽ, സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമായും വിഷയം ചര്‍ച്ചചെയ്യാൻ തീരുമാനിച്ചു.
അടുത്ത രണ്ടു മാസം പ്രതീക്ഷിക്കുന്ന രോഗവ്യാപനമായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ച. വരാനിരിക്കുന്ന നാളുകളില്‍ നഗരങ്ങള്‍ക്കും ജില്ലകള്‍ക്കും ആവശ്യമായ ആശുപത്രി കിടക്കകളും സമ്പര്‍ക്ക വിലക്കിനുള്ള സംവിധാനവും എത്ര വേണമെന്നും യോഗം ചര്‍ച്ചചെയ്തു.
അടുത്തയാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സ്ഥിതി വിശേഷം ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയുമായി ചർച്ചചെയ്യും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ പെട്ടെന്ന് മണവും രുചിയും നഷ്ടപ്പെടുന്നതും ആരോഗ്യ മന്ത്രാലയം രോഗലക്ഷണങ്ങളുടെ പട്ടികയിൽപെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
