Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra Modi
cancel
Homechevron_rightNewschevron_rightIndiachevron_right'താങ്ങുവില വാക്കുകളിൽ...

'താങ്ങുവില വാക്കുകളിൽ ഒതുക്കാതെ നിയമപരിരക്ഷ വേണം'; മോദി ആശയകുഴപ്പം സൃഷ്​ടിക്കുകയാണെന്ന്​ കർഷകർ

text_fields
bookmark_border

ന്യൂഡൽഹി: പ്രധാനമന്ത്രി ന​േരന്ദ്രമോദി വിളകളുടെ അടിസ്​ഥാന താങ്ങുവില (എം.എസ്​.പി) സംബന്ധിച്ച്​ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കു​കയാണെന്ന്​ കർഷക സംഘടനകൾ. രാജ്യസഭയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്​ മറുപടി പറയുകയായിരുന്നു അവർ.

പ്രധാനമന്ത്രി ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്നു. ഞങ്ങൾ ഒരിക്കലും ഇവിടെ എം.എസ്​.പി ഇല്ലെന്ന്​ പറഞ്ഞിട്ടില്ല. അടിസ്​ഥാന താങ്ങുവില ഉറപ്പുവരുത്തുന്ന നിയമം വേണമെന്നാണ് ഞങ്ങൾ ഉയർത്തുന്ന​ ആവശ്യം. അത്​ നടപ്പിലാക്കുകയാണെങ്കിൽ രാജ്യത്തെ കർഷകർക്ക്​ വളരെ ഉപകാരപ്രദമാകും. നിലവിൽ, പകുതി നിരക്ക്​ നൽകി ബിസിനസുകാർ കർഷകരെ കൊള്ളയടിക്കുകയായണ്​. അതാണ്​ ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കർഷക നേതാവ്​ രാകേഷ്​ ടികായത്ത്​ പറഞ്ഞു.

കേന്ദ്രം മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിച്ച്​ അടിസ്​ഥാന താങ്ങുവില ഉറപ്പു​വരുത്തുന്നതിന്​ പുതിയ നിയമം കൊണ്ടുവന്നാൽ ഞങ്ങൾക്ക്​ പ്രശ്​നമില്ല.

കഴിഞ്ഞദിവസം പ്രധാനമന്ത്രി രാജ്യസഭയിൽ നടത്തിയ നന്ദി പ്രമേയ പ്രസംഗത്തിൻമേൽ അടിസ്​ഥാന താങ്ങുവില സംബന്ധിച്ച്​ കർഷക​ർക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. എന്തിനുവേണ്ടിയാണ്​ പ്രക്ഷോഭം എന്ന്​ പറയാൻ ആർക്കും കഴിഞ്ഞില്ലെന്ന്​ പറഞ്ഞ മോദി 'എം.എസ്​.പി ഇവിടെയുണ്ടായിരുന്നു, എം.എസ്​.പി ഇവിടെയുണ്ട്​, എം.എസ്​.പി ഭാവിയിലും ഇവിടെയുണ്ടാകും' എന്ന പ്രസ്​താവനയായിരുന്നു നടത്തിയത്​.

അടിസ്​ഥാന താങ്ങുവില എന്ന ആവശ്യം വാക്കുകളിൽ ഒതുക്കാതെ നിയമത്തിന്‍റെ പരിധിയിൽ ​െകാണ്ടുവരണമെന്നാണ്​ ആവശ്യമെന്ന്​ സംയുക്ത കിസാൻ മോർച്ച പറഞ്ഞു.

എം.എസ്​.പിയെക്കുറിച്ചുള്ള പൊള്ളയായ പ്രഖ്യാപനങ്ങൾ കർഷകർക്ക്​ യാതൊരു തരത്തിലും ഉപകാരപ്പെടില്ല. ഇത്തരം പ്രസ്​താവനകൾ ​േനരത്തെയും നടത്തിയിരുന്നു. എല്ലാ വിളകൾക്കും നിയമപരമായ അടിസ്​ഥാന താങ്ങുവില ഉറപ്പുവരുത്തിയാൽ മാത്രമേ കർഷകർക്ക്​ അവ യഥാർഥത്തിൽ ലഭിക്കുകയും തുല്യതയും പ്രയോജനവും ലഭിക്കുവെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്​താവനയിൽ പറഞ്ഞു.

പ്രധാനമന്ത്രി എം.എസ്​.പി ഇവിടെ തന്നെയുണ്ടാകുമെന്ന്​ കുറഞ്ഞത്​ നൂറുതവണയെങ്കിലും പറഞ്ഞു. ഇത്തരത്തിൽ വാക്കാൽ ഉറപ്പുനൽകാൻ സാധിക്കുമെങ്കിൽ വിളകളുടെ​ അടിസ്​ഥാന താങ്ങുവിലയിൽ നിയമ പരിരക്ഷ ഉറപ്പുവരുത്തുന്നതിന്​ എന്താണ്​ പ്ര​ശ്​നമെന്ന്​ കർഷക നേതാവായ അഭിമന്യു കോഹർ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MSPRakesh Tikait
News Summary - prime minister of confusing people over the issue of MSP Rakesh Tikait
Next Story