സോണിയക്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ. ''ശ്രീമതി സോണിയ ഗാന്ധിക്ക് ജന്മദിന ആശംസകൾ. അവരുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു'' എന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
സംയുക്തസേന മേധാവി ബിപിന്‍ റാവത്ത് മരിച്ചതിനാല്‍ സോണിയയുടെ 75ാം പിറന്നാൾ ആഘോഷം ഒഴിവാക്കിയിരുന്നു. ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും അനുഭാവികളോടും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അഭ്യര്‍ഥിച്ചിരുന്നു.
മുന്‍ പ്രധാനമന്ത്രിയും ഭര്‍ത്താവുമായിരുന്ന രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം 1998ലാണ് സോണിയ ഗാന്ധി, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിെൻറ പ്രസിഡൻറാകുന്നത്. തുടര്‍ന്ന് തുടര്‍ച്ചയായ 22 വര്‍ഷം പദവിയില്‍ തുടര്‍ന്നു.
2017ല്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുത്തു. എന്നാല്‍, രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2019ല്‍ രാഹുല്‍ ഗാന്ധി രാജിവെച്ചതിനെത്തുടര്‍ന്ന് സോണിയ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷയായി.

