Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രി സെപ്തംബറിൽ യു.എസ് സന്ദർശിക്കും
text_fieldsbookmark_border
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറിൽ യു.എസ് സന്ദർശിക്കും. മോദി യു.എസ് സന്ദർശിക്കുന്ന വിവരം കേന്ദ്രസർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് മോദി അമേരിക്കയിൽ എത്തുന്നത്. സെപ്തംബർ 23നാണ് പരിപാടി. ഹൂസ്റ്റണിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.
അതേസമയം, മോദി എത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ഹൂസ്റ്റണിൽ പരിപാടി സംഘടിപ്പിക്കുന്ന ഇന്ത്യൻ സമൂഹത്തിലെ പ്രതിനിധികൾ അറിയിച്ചു. എങ്കിലും സെപ്തംബർ 22ന് മോദി എത്തുമെന്ന പ്രതീക്ഷയിൽ ഒരുക്കങ്ങൾ നടക്കുകയാണെന്ന് അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
