Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വെട്രിവേൽ മുരുകനുക്ക് അരോഹര'; തിരുപ്പുറകുൺറം വിധിക്ക് പിന്നാലെ പോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

text_fields
bookmark_border
https://www.madhyamam.com/tags/narandra-modi
cancel

തമിഴ്നാട്ടിലെ തിരുപ്പുറകുൺറം ദർഗക്കടുത്തുള്ള സർവേക്കല്ലിൽ കാർത്തിക ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട വിവാദത്തിൽ സുപ്രീം കോടതി തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെ സമൂഹമാധ്യമ പോസ്റ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുരുകന് ജയ് എന്നർത്ഥം വരുന്ന വെട്രിവേൽ മുരുകനുക്ക് അരോഹര എന്ന തമിഴ് വാചകമാണ് ബുധനാഴ്ച പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചത്. ഇംഗ്ലീഷ്, ഹിന്ദി ലിപികളിലും അദ്ദേഹം ഈ വാചകം കുറിച്ചിട്ടുണ്ട്. പോസ്റ്റിൽ മറ്റ് വിശദാംശങ്ങളൊന്നും പ്രധാനമന്ത്രി നൽകിയിട്ടില്ലെങ്കിലും മുരുകക്ഷേത്രമായ മധുര അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ് വന്ന് മണിക്കൂറുകൾക്കകമാണ് ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

തിരുപ്പുറകുൺറം കുന്നിൻമുകളിലെ കൽത്തൂണിൽ ഒറ്റത്തവണത്തേക്ക് കാർത്തിക ദീപം തെളിയിക്കാൻ അനുവദിച്ച ഉത്തരവ് നടപ്പാക്കാത്തതിന് തമിഴ്‌നാട് സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നവംബർ 24-ന് ഉത്സവ ദിവസം കുന്നിൻമുകളിൽ ദീപം തെളിയിക്കുന്നതിന് പകരം, ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലെ പതിവ് സ്ഥലത്താണ് ദീപം തെളിയിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി നിർദ്ദേശം നടപ്പാക്കാതിരുന്നതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വിശദീകരണം. ടി.വി.കെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിനെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് നവംബർ 20-ലെ തങ്ങളുടെ ഉത്തരവ് ലംഘിക്കപ്പെട്ടതായി സുപ്രീം കോടതി നിരീക്ഷിച്ചത്. തുടർന്ന് ശനിയാഴ്ച വീണ്ടും കുന്നിൻമുകളിൽ ദീപം തെളിയിക്കാൻ കോടതി ഉത്തരവിട്ടു.

ഹർജിക്കാരുടെയും മധുര ജില്ലാ കളക്ടർ, ഹിന്ദുമത ധർമ്മസ്ഥാപന വകുപ്പ്, പോലീസ് കമ്മീഷണർ എന്നിവരുടെയും വാദങ്ങൾ കേട്ട ശേഷമാണ് സുപ്രീം കോടതി കർശനമായ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരും തിരുപ്പുറകുൺറം ക്ഷേത്ര ട്രസ്റ്റി ബോർഡും ഒരുപോലെ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. ജില്ലാ കളക്ടർ, എച്ച്.ആർ ആൻഡ് സി.ഇ ഉദ്യോഗസ്ഥർ, പോലീസ് കമ്മീഷണർ, ക്ഷേത്ര ബോർഡ് അംഗങ്ങൾ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ തീരുമാനിച്ച കോടതി, ഡിസംബർ 15-ന് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു.

ട്രസ്റ്റി ബോർഡ് ക്ഷേത്രഭരണം കൃത്യമായി നടത്തുന്നില്ലെന്ന് നിരീക്ഷിച്ച കോടതി ഭരണച്ചുമതല വഹിക്കാൻ മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് വൈദ്യനാഥൻ, ജസ്റ്റിസ് പാർത്ഥിബൻ എന്നിവരെ നിയമിച്ചു. തിരുപ്പുറകുൺറം കുന്നിന് പൂർണ്ണമായും കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ സുരക്ഷ ഏർപ്പെടുത്താൻ കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ചെന്നൈയിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

തമിഴ് മാസമായ കാർത്തിക മാസം മുഴുവൻ ദീപം തെളിയിക്കാൻ ഉചിതമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, തൊട്ടടുത്ത ദിവസം തന്നെ കുന്നിൻമുകളിൽ ദീപം തെളിയിക്കണമെന്നും ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു. ഉദ്യോഗസ്ഥർ തങ്ങളുടെ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും നിയമലംഘനം നടത്തിയെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Prime Minister Narendra Modi new x post
Next Story