ഹൈദരാബാദ്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകളും ഉപദേഷ്ടാവുമായ ഇവാൻകാ ട്രംപിന് ലോകത്തെ ഏറ്റവും വലിയ ഉൗണുമുറിയിൽ അത്താഴമൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലോബല്‍ എൻറര്‍പ്രെനര്‍ഷിപ്പ് സമ്മിറ്റിെൻറ ഭാഗമായി ഇന്ത്യയിലെത്തുന്ന ഇവാൻകക്ക് ഹൈദരാബാദിലെ ഫലക്‌നുമാ കൊട്ടാരത്തിലാണ് അത്താഴവിരുന്ന് ഒരുക്കുന്നത്. നവംബർ 28 നാണ് ത്രിദിന ഉച്ചകോടി ഹൈദരാബാദിൽ ആരംഭിക്കുക.
ഹൈദരാബാദ് നൈസാമിെൻറ ഫലക്‌നുമാ കൊട്ടാരത്തിലെ ഉൗണുമുറി ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണമുറിയെന്ന ഖ്യാതി നേടിയതാണ്. 100 അതിഥികളെ ഉള്‍ക്കൊള്ളാവുന്ന 108 അടി നീളമുള്ള തീന്‍മേശയാണ് ഭക്ഷണമുറിയിലുള്ളത്. ഹൈദരാബാദി ബിരിയാണി ഉള്‍പ്പെടെയുള്ള റോയൽ മെനുവും ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍നിന്നുള്ള ഭക്ഷണങ്ങളും അത്താഴവിരുന്നിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് വിരുന്നുകളാണ് കൊട്ടാരത്തിൽസംഘടിപ്പിക്കുന്നത്. ഏറ്റവും പ്രാധാന്യമുള്ള അതിഥികള്‍ക്ക് 101-ാം നമ്പർ ഭക്ഷണമുറിയിലും മറ്റ് പ്രതിനിധികള്‍ക്ക് പുറത്തുമാകും അത്താഴവിരുന്നു ലഭിക്കുക. രണ്ടിടത്തും വിളമ്പുന്നത് ഒരേ ഭക്ഷണമായിരിക്കും. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം വ്യക്തമാക്കുന്ന കലാപരിപാടികളും വിരുന്നിനു ശേഷം അരങ്ങേറും.
ഇവാൻകയെ കൂടാതെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികളും ഇന്ത്യയിലെത്തും.