Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദി മൻമോഹനെക്കാളും കുറച്ച് രാജ്യങ്ങളെ സന്ദർശിച്ചിട്ടുള്ളു– അമിത് ഷാ
text_fieldsbookmark_border
പനാജി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെക്കാളും കുറച്ച് രാജ്യങ്ങളിൽ മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയിട്ടുള്ളുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഗോവയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുതി തയാറാക്കിയ പ്രസംഗങ്ങൾ വായിക്കുക മാത്രമാണ് വിദേശരാജ്യങ്ങൾ പോകുേമ്പാൾ മൻമോഹൻ ചെയ്തിരുന്നത്. എത് രാജ്യത്തെ പ്രധാനമന്ത്രിയാണ് മൻമോഹനെന്ന് പലർക്കും മനസിലായിരുന്നില്ല. എന്നാൽ മോദി വിദേശ രാജ്യങ്ങളിലെത്തുേമ്പാൾ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ എത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു.
മൻമോഹൻ സിങ്ങിനേക്കാളും വിദേശ യാത്രകൾ നടത്തിയത് മോദിയാണെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
Next Story
