You are here

സമഗ്ര വികസന സൂചിക: ഇന്ത്യ 62ാമത്;  ചൈനക്കും പാകിസ്​താനും പിന്നിൽ

  • ലോ​ക സാ​മ്പ​ത്തി​ക ഫോ​റം: നരേന്ദ്ര മോദി ദാവോസിൽ 

18:18 PM
22/01/2018
modi

ദാ​വോ​സ്​: ലോ​ക​ത്തെ വ​ള​ർ​ന്നു​വ​രു​ന്ന സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​ക​ളി​ൽ സ​മ​ഗ്ര ഉ​ൾ​പ്പെ​ടു​ത്ത​ൽ ന​യ വി​ക​സ​ന സൂ​ചി​ക പ്ര​കാ​രം (ഇ​ൻ​ക്ലൂ​സി​വ്​​ ഡെ​വ​ല​പ്​​മ​െൻറ്​ ഇ​ൻ​ഡ​ക്​​സ്-​െ​എ.​ഡി.​െ​എ)​ഇ​ന്ത്യ​ക്ക്​ 62ാം സ്​​ഥാ​നം. 26ാമ​തു​ള്ള ചൈ​ന​ക്കും 47ാമ​തു​ള്ള പാ​കി​സ്​​താ​നും പി​ന്നി​ലാ​ണ്​ ഇ​ന്ത്യ. നോ​ർ​വേ​യാ​ണ്​ സൂ​ചി​ക​യി​ൽ ഏ​റ്റ​വും മു​ന്നി​ൽ. ലോ​ക സാ​മ്പ​ത്തി​ക ഫോ​റം (ഡ​ബ്ല്യു.​ഇ.​എ​ഫ്) സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി എ​ല്ലാ​വ​ർ​ഷ​വും സം​ഘ​ട​ന പു​റ​ത്തി​റ​ക്കു​ന്ന​താ​ണ്​ സ​മ​ഗ്ര ഉ​ൾ​പ്പെ​ടു​ത്ത​ൽ ന​യ വി​ക​സ​ന സൂ​ചി​ക റി​പ്പോ​ർ​ട്ട്. ഒ​രു രാ​ജ്യ​ത്തി​ൻ​റ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ സൂ​ച​ക​മാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ഭ്യ​ന്ത​ര മൊ​ത്ത ഉ​ൽ​പാ​ദ​നം (ജി.​ഡി.​പി) ക​ണ​ക്കി​ലെ​ടു​ക്കു​േ​മ്പാ​ൾ ​ലോ​ക സാ​മ്പ​ത്തി​ക ഫോ​റം ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​ര​വും കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ െഎ.​ഡി.​െ​എ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കു​ന്ന​ത്. 

ജി.​ഡി.​പി ധ​നാ​ഗ​മ മാ​ർ​ഗ​ങ്ങ​ളെ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​തെ​ങ്കി​ൽ ​െഎ.​ഡി.​െ​എ​യി​ൽ ധ​ന​വി​ത​ര​ണ ഘ​ട​ക​വും കൂ​ടി പ​രി​ഗ​ണി​ക്കും. ജി.​ഡി.​പി​യി​ൽ ഉൗ​ന്നി സ​മ്പ​ദ്​​വ്യ​വ​സ്​​ഥ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്​ അ​സ​മ​ത്വ​ത്തി​ന്​ കാ​ര​ണ​മാ​കു​മെ​ന്നാ​ണ്​ ഡ​ബ്ല്യു.​ഇ.​എ​ഫ്​ നി​ല​പാ​ട്. ക​ഴി​ഞ്ഞ വ​ർ​ഷം 79 രാ​ജ്യ​ങ്ങ​ളി​ൽ 60ാമ​താ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ്​​ഥാ​നം. ചൈ​ന 15ാമ​തും പാ​കി​സ്​​താ​ൻ 52ാമ​തു​മാ​യി​രു​ന്നു. വി​ക​സ​നം, വ​ള​ർ​ച്ച, സ​മ​ഗ്ര ഉ​ൾ​പ്പെ​ടു​ത്ത​ൽ ന​യം എ​ന്നി​വ അ​ടി​സ്​​ഥാ​ന​മാ​ക്കു​ന്ന ഇൗ ​വ​ർ​ഷ​ത്തെ ​െഎ.​ഡി.​െ​എ​യി​ൽ 103 രാ​ജ്യ​ങ്ങ​ളെ​യാ​ണ്​ പ​രി​ഗ​ണി​ച്ച​ത്. നോ​ർ​വേ​യെ കൂ​ടാ​തെ ആ​ദ്യ അ​ഞ്ചി​ൽ വ​രു​ന്ന​ത്​ അ​യ​ർ​ല​ൻ​റ്, ല​ക്​​സം​ബ​ർ​ഗ്, സ്വി​റ്റ്​​​സ​ർ​ല​ൻ​ഡ്​, ഡെ​ന്മാ​ർ​ക്ക്​ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്.

ചെ​റി​യ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​ണ്​ സൂ​ചി​ക​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​യി​ൽ ഭൂ​രി​പ​ക്ഷ​വും. ആ​സ്​​ട്രേ​ലി​യ(​ഒ​മ്പ​ത്) മാ​ത്ര​മാ​ണ്​ ആ​ദ്യ പ​ത്തി​ൽ വ​രു​ന്ന ഏ​ക യൂ​റോ​പ്യ​ൻ ഇ​ത​ര രാ​ഷ്​​ട്രം. ജി-​ഏ​ഴ്​ രാ​ജ്യ​ങ്ങ​ളി​ൽ ജ​ർ​മ​നി​യാ​ണ്​ മു​ന്നി​ൽ-12ാം സ്​​ഥാ​നം. പി​ന്നാ​ലെ കാ​ന​ഡ(17), ഫ്രാ​ൻ​സ്(18), യു.​കെ(21), യു.​എ​സ്(23), ജ​പ്പാ​ൻ(24), ഇ​റ്റ​ലി(27) തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മു​ണ്ട്. ഭാ​വി​ത​ല​മു​റ​ക്ക്​ സം​ര​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ ലോ​ക​ത്തെ സ​മ്പ​ന്ന - ദ​രി​​​ദ്ര രാ​ജ്യ​ങ്ങ​ൾ ഒ​രു പോ​ലെ ആ​യാ​സ​പ്പെ​ടു​ന്നു​ണ്ടെ​ന്നും​ ലോ​ക സാ​മ്പ​ത്തി​ക ഫോ​റം റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അതേസമയം, ലോക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വി​സ്​ ന​ഗ​ര​മാ​യ ദാ​വോ​സി​ൽ എ​ത്തി. ചൊ​വ്വാ​ഴ്​​ച​ത്തെ പ്രാ​രം​ഭ സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഭാ​വി കാ​ഴ്​​ച​പ്പാ​ടു​ക​ൾ അ​േ​ദ്ദ​ഹം അ​ന്ത​ർ​ദേ​ശീ​യ സ​മൂ​ഹ​വു​മാ​യി പ​ങ്കു​വെ​ക്കും. സ്വി​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ലെ​യ്​​ൻ ബെ​ർ​സ​റ്റ്, സ്വീ​ഡി​ഷ്​ പ്ര​ധാ​ന​മ​ന്ത്രി സ്​​റ്റെ​ഫാ​ൻ ​േലാ​ഫ്​​വെ​ൻ എ​ന്നി​വ​രു​മാ​യി പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​മെ​ന്ന്​ നേ​ര​ത്തെ ​േമാ​ദി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ലെ സി.​ഇ.​ഒ​ക​ൾ​ക്കു​ള്ള അ​ത്താ​ഴ​വി​രു​ന്നി​ന്​ മോ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. വ്യ​വ​സാ​യി​ക​ളു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. ഇ​നി​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ പു​റം​ലോ​ക​വു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ഇ​ട​പെ​ട​ൽ രാ​ഷ്​​ട്രീ​യ-​സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളെ ഉ​ൾ​െ​ക്കാ​ള്ളി​ച്ചു​കൊ​ണ്ട്​ ബ​ഹു​ത​ല​വും ഫ​ല​​പ്രാ​പ്​​തി​യു​ള്ള​തു​മാ​യി​രി​ക്കു​മെ​ന്ന്​ മോ​ദി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

COMMENTS