Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെത്തി ഗണപതി പൂജയിൽ പങ്കെടുത്ത് പ്രധാനമന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്‍റെ വീട്ടിൽ നടന്ന ഗണപതി പൂജയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിനും പത്നി കൽപന ദാസിനുമൊപ്പമാണ് മോദി പൂജയിൽ പങ്കെടുത്തത്. രാജ്യത്തുടനീളം ഗണേശ ചതുർഥി ആഘോഷിക്കുകയാണ്.
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രധാനമന്ത്രി ഗണേശ ചതുർഥി ആശംസ നേർന്നു. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവുമുണ്ടാവട്ടെയെന്ന് മോദി ആശംസിച്ചു. ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെ പൂജയിൽ പങ്കെടുത്ത ചിത്രവും പങ്കുവെച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമുവും ഗണേശ ചതുർഥി ആശംസ പങ്കുവെച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഊഷ്മളമായ ആശംസകൾ നേരുന്നു -അവർ സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

