Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രി ഇന്ന്...

പ്രധാനമന്ത്രി ഇന്ന് ബംഗളൂരുവിൽ

text_fields
bookmark_border
narendra modi
cancel

ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ​ത്തും. ലോ​ക​ത്തെ മു​ൻ​നി​ര വി​മാ​ന നി​ർ​മാ​ണ ക​മ്പ​നി​യാ​യ ബോ​യി​ങ്ങി​ന്റെ ബോ​യി​ങ് ഇ​ന്ത്യ എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി സെ​ന്റ​ർ (ബി.​ഐ.​ഇ.​ടി.​സി) ദേ​വ​ന​ഹ​ള്ളി​യി​ലെ എ​യ്റോ​സ്​​പേ​സ് പാ​ർ​ക്കി​ൽ ഉ​ച്ച​ക്ക് ര​ണ്ടി​ന് പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. യു.​എ​സി​ന് പു​റ​ത്ത് ബോ​യി​ങ് ക​മ്പ​നി​യു​ടെ ഏ​റ്റ​വും വ​ലി​യ കേ​ന്ദ്രം കൂ​ടി​യാ​ണി​ത്.

ഉ​ച്ച​ക്ക് 2.10ന് ​ക​ല​ബു​റ​ഗി​യി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി 2.15ന് ​ബി.​ഐ.​ഇ.​ടി.​സി സ്ഥി​തി ചെ​യ്യു​ന്ന ബെ​ട്ര​മാ​ര​ന​ഹ​ള്ളി വി​ല്ലേ​ജി​ലേ​ക്ക് നീ​ങ്ങും. 2.45ന് ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 3.45ന് ​ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് തി​രി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി, വൈ​കീ​ട്ട് നാ​ലോ​ടെ ചെ​ന്നൈ​യി​ലേ​ക്ക് പോ​കും.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം ക​ണ​ക്കി​ലെ​ടു​ത്ത് ​ ദേ​വ​ന​ഹ​ള്ളി​യി​ലെ മി​ക്ക റോ​ഡു​ക​ളി​ലും പൊ​ലീ​സ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഗൊ​ല്ല​ഹ​ള്ളി-​ഹു​ന​ച്ചു​രു റോ​ഡ്, എ​യ​ർ​ലൈ​ൻ​സ് ധാ​ബ-​ബു​ധി​ഗ​രെ റോ​ഡ്, ഹെ​ന്നൂ​ർ മെ​യി​ൻ റോ​ഡ്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡ്, ചി​ക്ക​ജാ​ല കോ​ട്ടെ മെ​യി​ൻ​റോ​ഡ്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡ്, ബാ​ഗ​ലൂ​ർ-​എ​യ​ർ​പോ​ർ​ട്ട് റോ​ഡ് എ​ന്നി​വ​യി​ലാ​ണ് ഗ​താ​ഗ​ത നി​യ​​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു-​ബെ​ള്ളാ​രി റോ​ഡ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ട്രാ​ഫി​ക് പൊ​ലീ​സ് നി​ർ​ദേ​ശി​ച്ചു.

വൈ​റ്റ് ഫീ​ൽ​ഡ്, കെ.​ആ​ർ പു​രം ഭാ​ഗ​ത്തു​നി​ന്ന് ബാ​ഗ​ലൂ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ വ​ഴി എ​യ​ർ​പോ​ർ​ട്ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഗൊ​ല്ല​ഹ​ള്ളി ഗേ​റ്റി​ൽ​നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ബെ​റ്റ​കോ​ട്ടെ, ബി.​ബി റോ​ഡ് വ​ഴി എ​യ​ർ​പോ​ർ​ട്ട് ടോ​ളി​ൽ എ​ത്ത​ണം.

ഹെ​ന്നു​ർ-​ബാ​ഗ​ലൂ​ർ മെ​യി​ൻ​റോ​ഡ് മൈ​ല​ന​ഹ​ള്ളി വ​ഴി എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ബാ​ഗ​ലൂ​ർ ഗു​ണ്ട​പ്പ സ​ർ​ക്കി​ളി​ൽ​നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് രേ​വ കോ​ള​ജ് ജ​ങ്ഷ​ൻ, ചി​ക്ക​ജാ​ല, സാ​ദ​ഹ​ള്ളി ടോ​ൾ വ​ഴി എ​യ​ർ​പോ​ർ​ട്ട് ഫ്ലൈ​ഓ​വ​റി​ൽ പ്ര​വേ​ശി​ക്ക​ണം.

ചി​ക്ക​ജാ​ല കോ​ട്ടെ മെ​യി​ൻ റോ​ഡ് ഗാ​ല​മ്മ സ​ർ​ക്കി​ൾ വ​ഴി എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചി​ക്ക​ജാ​ല വി​ല്ലേ​ജ്-​ബി.​ബി റോ​ഡ്, സാ​ദ​ഹ​ള്ളി ഗേ​റ്റ് വ​ഴി എ​യ​ർ​പോ​ർ​ട്ട് ഫ്ലൈ​ഓ​വ​റി​ൽ പ്ര​വേ​ശി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiVisit
News Summary - Prime Minister in Bengaluru on friday
Next Story