Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

പ്ര​ധാ​ന​മ​ന്ത്രി​യു​െ​ട പാ​ക്കേ​ജ്​; ജ​മ്മു-​ക​ശ്​​മീ​രി​ന്​ 19,000 കോ​ടി ന​ൽ​കി

text_fields
bookmark_border
പ്ര​ധാ​ന​മ​ന്ത്രി​യു​െ​ട പാ​ക്കേ​ജ്​;   ജ​മ്മു-​ക​ശ്​​മീ​രി​ന്​ 19,000 കോ​ടി  ന​ൽ​കി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച ജമ്മു-കശ്മീർ വികസന പാേക്കജിലെ   80,000   കോടിയിൽനിന്ന് 19,000 കോടി  രൂപ  ഇതിനകം അനുവദിച്ചു.  ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങി​െൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നത-മന്ത്രിതല േയാഗത്തിലാണ് കശ്മീരിന്  അനുവദിച്ച  തുകയടെ കണക്ക്  വെളിപ്പെടുത്തിയത്. സംഘർഷം നിലനിൽക്കുന്ന കശ്മീരിലെ  വിവിധ വികസന പദ്ധതികളുടെ പുേരാഗതി  അവേലാകനം ചെയ്ത േയാഗം  പുതുതായി ആരംഭിക്കുന്ന പ്രവൃത്തികളും ചർച്ചചെയ്തു.

ആദ്യ ഗഡു  അനുവദിച്ചതി​െൻറ ഭാഗമായുള്ള പദ്ധതികൾ  പുരോഗതിയിലാണ്. കേന്ദ്ര മന്ത്രാലയങ്ങളിലെയും  വിവിധ വകുപ്പുകളുടെയും  പ്രതിനിധികളും  സംസ്ഥാന സർക്കാർ പ്രതിനിധികളും യോഗത്തിൽ പെങ്കടുത്തു. ജമ്മു-കശ്മീർ ജനതയുെട അന്യവത്കരണം  ലഘൂകരിക്കാനും അവരെ മുഖ്യധാരയിൽ  കൊണ്ടുവരാനും ഉതകുന്ന പദ്ധതികളാണ് മെഗാ പാക്കേജിൽ നടപ്പാക്കുന്നതെന്ന്  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

ശ്രീനഗറിൽ ഏപ്രിൽ ഒമ്പതിനു നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  സംഘർഷത്തിൽ എട്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 200ഒാളം അക്രമസംഭവങ്ങളാണ്  നടന്നത്.ജമ്മു-കശ്മീരിൽ  സാധാരണ നില കൈവരിക്കാനും വികസനത്തിനും 2015  നവംബറിലാണ് പ്രധാനമന്ത്രി  80,000 കോടിയുടെ പാക്കേജ്   പ്രഖ്യാപിച്ചത്. റോഡ് വിപുലീകരണം, അടിസ്ഥാന സൗകര്യങ്ങൾ, ഹൈവേ വികസനം,  വെള്ളപ്പൊക്ക  ദുരിതാശ്വാസം, ടൂറിസം ഗ്രാമങ്ങൾ, വൈദ്യുതി പദ്ധതികൾ, ആരോഗ്യസുരക്ഷ,  പുതിയ ആശുപത്രികൾ തുടങ്ങിയവക്കാണ് പണം പ്രധാനമായും ചെലവഴിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modi
News Summary - prime minister fund to kashmir
Next Story