ജമ്മുവില്‍ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കം സൈന്യം തകര്‍ത്തു –പ്രധാനമന്ത്രി
text_fieldsന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നഗ്രോതയിൽ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പായി വമ്പന്‍ ആക്രമണം അഴിച്ചുവിടാന്‍ പദ്ധതിയിട്ടെത്തിയ ഭീകരരെയാണു സൈന്യം വധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സൈന്യം ഒരിക്കല്‍ കൂടി ധീരതയും പ്രഫഷണലിസവും കാഴ്ചവച്ചുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. സൈന്യത്തിെൻറ ജാഗ്രതക്ക് നന്ദി പറഞ്ഞശേഷം ജമ്മുവില്‍ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കമാണ് സൈന്യം തകര്‍ത്തതെന്നും മോദി ട്വീറ്റ് ചെയ്തു.
26/11 മുംബൈ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ഇക്കാര്യം അന്വേഷണത്തില്‍ വ്യക്തമായതിനു പിന്നാലെ പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ഡോവൽ, മുതിർന്ന രഹസ്യാന്വേഷണ ഏജൻസി മേധാവികൾ, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തി.
ട്രക്കില്‍ ഒളിച്ച നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് വ്യാഴാഴ്ച നഗ്രോതക്ക് സമീപം സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചത്. ബാന്‍ ടോള്‍ പ്ലാസയ്ക്കു സമീപം വാഹനം തടഞ്ഞതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റു.
ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെട്ടു. 11 എ.കെ 47 റൈഫിളുകളും 29 ഗ്രനേഡുകളും ഉള്‍പ്പെടെ പിടിച്ചെടുത്തു.

