തൃശൂർ: നാടാകെ പൗരത്വ നിയമ ഭേദഗതിക്കെതിരെയും കേന്ദ്രസർക്കാറിനെതിരെയും പ്രതിഷേ ധങ്ങൾ ശക്തമാവുന്നതിനിടെ നിയമം നടപ്പാക്കിയ പ്രധാനമന്ത്രി മോദിയുടെ പൗരത്വരേഖ ചോ ദിച്ച് വിവരാവകാശ അപേക്ഷ. ചാലക്കുടി വി.ആർ.പുരം സ്വദേശി കല്ലുവീട്ടിൽ ജോഷിയാണ് അപേക്ഷ നൽകിയത്.
രാജ്യത്തിെൻറ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി ഇന്ത്യൻ പൗരൻ ആണ് എന്ന് തെളിയിക്കാൻ ഉതകുന്ന ആധികാരിക രേഖകൾ വിവരാവകാശ നിയമപ്രകാരം അനുവദിച്ച് നൽകണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ.
പ്രധാനമന്ത്രിയുടെ പൗരത്വരേഖ ലഭിച്ചാൽ അത് പ്രകാരം രാജ്യത്തെ ജനങ്ങൾക്കും രേഖ സൂക്ഷിച്ചാൽ മതിയല്ലോയെന്നതിന് വേണ്ടിയാണ് അപേക്ഷ നൽകിയതെന്ന് ജോഷി പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ ബിരുദസർട്ടിഫിക്കറ്റ് സംബന്ധിച്ച വിവാദം തുടരുന്നതിനിടെയാണ് പൗരത്വം ചോദിച്ചുള്ള അപേക്ഷയെത്തുന്നത്.