Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി ചെന്നൈയിലെത്തി...

മോദി ചെന്നൈയിലെത്തി കരുണാനിധിയെ കണ്ടു

text_fields
bookmark_border
KARUNA-MODI
cancel

ചെന്നൈ: ഒരു ദിവസത്തെ സന്ദർശനത്തിന്​ ചെന്നൈയിലെത്തിയ ​പ്രധാനമന്ത്രി നരേന്ദ്രമോദി, ഡി.എം.​െക അധ്യക്ഷൻ എം.കരുണാനിധിയെ അപ്രതീക്ഷിതമായ സന്ദർശിച്ചത്​ രാഷ്​ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. ശാരീരിക അസ്വസ്​ഥതകളാൽ ഗോപാലപുരത്തെ വീട്ടിൽ വിശ്രമിക്കുന്ന ​കരുണാനിധിയെ ഡൽഹിക്ക്​ ക്ഷണിച്ച മോദി ത​​​െൻറ വസതിയിൽ വിശ്രമിക്കാമെന്ന വാഗ്​ദാനവും മു​ന്നോട്ടുവെച്ചു. കരുണാനിധിയുടെ സമീപത്തിരുന്ന കരം ഗ്രഹിച്ചാണ്​ ഡൽഹിക്ക്​ ക്ഷണിച്ചത്​. മോദിയുടെ ക്ഷണം, ഡി.എം​.കെയെ ബി.ജെ.പി പാളയത്തിലെത്തിക്കാനുള്ള അനൗദോഗിക ക്ഷണമായാണ്​ വിലിരുത്തുന്നത്​. ഭാര്യ ദയാലു അമ്മാളിനോടും ആരോഗ്യവിവരങ്ങൾ അന്വേഷിച്ച മോദി 20 മിനിറ്റ്​ കലൈഞ്​ജറുടെ വസതിയിൽ തങ്ങി. തിങ്കളാഴ്​ച്ച ഉച്ചക്ക്​ 12.15ഒാടെയായരിുന്നു മോദിയുടെ സന്ദർശനം. മകനും പ്രതിപക്ഷ നേതാവുമായ എം.കെ സ്​റ്റാലിൻ, മകൾ കനിമൊഴി എം.പി, ഡി.എം.കെയുടെ മുതിർന്ന നേതാക്കൾ തുടങ്ങിയവർ ചേർന്നാണ്​ പ്രധാനമ​ന്ത്രിയെ സീകരിച്ചത്​. പ്രധാനമന്ത്രിയായതിനു ശേഷം മുമ്പ്​ പലപ്രാവശ്യം ചെന്നൈയിലെത്തിയ മോദി ആദ്യമായാണ്​ കലൈഞ്​ജറെ കാണുന്നത്​. സൗഹൃദ സന്ദർശനമെന്നാണ്​ ബി.ജെ.പിയുടെയൂം ഡി.എം.കെയുടെയും വിശദീകരണം.

തിരുക്കുറളി​െന കുറിച്ച്​ ത​​​െൻറ പ്രഭാഷണങ്ങളുടെ സമാഹാരവും പാർട്ടി മുഖപത്രമായ മുരസൊലിയുടെ എഴുപത്തിയഞ്ചാം വാർഷിക സുവനീറും കരുണാനിധി, മോദിക്ക്​ കൈമാറി. കലൈഞ്​ജറുടെ വീടിന്​ സമീപംതടിച്ചുകൂടി മുദ്രാവാക്യം വിളിച്ച ബി.ജെ.പി അണികളെ അഭിവാദ്യം ​െചയ്​താണ്​ മോദി മടങ്ങിയത്​.  പിന്നാലെ പൂമുഖത്തെത്തിയ കരുണാനിധി, നേതാക്കളെ അഭിവാദ്യം ​െചയ്​തു. തമിഴ്​നാട്​ ഗവർണ്ണർ ബൻവാരിലാൽ പുരോഹിത്​, കേന്ദ്ര മന്ത്രിമാരായ നിർമലാ സീതാരാമൻ, പൊൻ രാധാകൃഷ്​ണൻ, ബി.ജെ.പി സംസ്​ഥാന അധ്യക്ഷ ഡോ.തമിഴിസൈ സൗന്ദർ രാജൻ എന്നിവരും മോദിക്ക്​ ഒപ്പമുമുണ്ടായിരുന്നു.  കലൈഞ്​ജറുമായുള്ള മോദിയുടെ അപ്രതീക്ഷിത കൂടിക്കാഴ്​ച്ച ഭരണകക്ഷിയായ അണ്ണാഡി.എം.കെക്കുള്ള താക്കീതും ഡി.എംകെയെ പാളയത്തിലെത്തിക്കാനുള്ള നീക്കവുമായി വിലയിരുത്തപ്പെടുന്നു. കേന്ദ്ര സർക്കാരിന്​ പിന്തുണക്കുന്ന അണ്ണാഡി.എംകെയുമായി  അടുത്തുവരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ  ബി.ജെ.പി സഖ്യം  ഉരുത്തിരിഞ്ഞിട്ടുണ്ട്​. എന്നാൽ വിമത ഭീഷണി നിലനിൽക്കുന്ന അണ്ണാ ഡി.എം.കെക്ക്​ അടുത്ത ലോക്​സഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയിൽ ആശങ്കയുണ്ട്​. ഇൗ സാഹചര്യത്തിൽ ഡി.എംകെയുമായി ഒരു സഖ്യം കേന്ദ്ര ബി.ജെ.പി നേതൃത്വം മുന്നോട്ട്​വെക്കാൻ സാധ്യതയുണ്ട്​.

കോൺഗ്രസി​െനാപ്പം നിൽക്കുന്ന ഡി.എംകെ​െ്യ അടർത്തി മാറ്റിയാൽ ദക്ഷിണേന്ത്യയിൽ ബി.ജെ.പിയു​െട തന്ത്രപരമായ രാഷ്​ട്രീയ വിജയംകൂടിയായിരിക്കും. ഷാർജ അന്താരാഷ്​ട്ര  പുസ്​തക മേളയിൽ സംബന്ധിച്ച സ്​റ്റാലിൻ അവിടെ നിന്ന്​ ഒരാഴ്​ച്ചത്തെ ലണ്ടൻ സന്ദർശനത്തിന് തിരിക്കാനിരിക്കെയായിരുന്നു പ്രധാനമന്ത്രിയുടെ ഒാഫീസ്​ ഡി.എംകെ നേതൃത്വവുമായി ബന്ധ​​െപ്പട്ട്​ കരുണാനിധിയെ സന്ദർശിക്കാനുള്ള മോദിയുടെ ആഗ്രഹം അറിയിച്ചത്​. തുടർന്ന്​ സ്​റ്റാലിൻഅടിയന്തിരമായി ചെന്നൈയിൽ എത്തുകയായിരുന്നു. എന്നാൽ മോദിയുടെ സന്ദർശനം സ്​റ്റാലിൻ​ നേരത്തെ അറിഞ്ഞിരുന്നെന്നും സൂചനകളുണ്ട്​.

മോദി-അമിത്​ ഷാ കൂട്ടുകെട്ടി​​​െൻറ അടുപ്പക്കാർ സ്​റ്റാലിന്​ മുന്നിൽ ചില സഖ്യചർച്ചകളുമായി സമീപിച്ചിരുന്നതായും പറയപ്പെടുന്നു. നേരത്തെ മദ്രാസ്​ സർവകാശലാ ശാല ശതാബ്​ിദ മന്ദി ആഡിറ്റോറിയത്തിൽദിനത​ന്തി പത്രത്തി​​​െൻറ പ്​ളാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തി. ​  രാവിലെ പത്ത്​ മണിക്ക്​ ചെന്നൈ വിമാനത്താാവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ഗവർണ്ണറും മുഖ്യമന്തിയും ചേർന്ന്​ സ്വീകരിച്ചു. അഡയാറിലെ ​െഎ.എൻ.എസ്​ കേന്ദ്രവും ഉച്ചകഴിഞ്ഞ്​ ​പ്രധാനമന്ത്രിയു​െ2 ഒാഫീസ്​ സ്​റ്റാഫി​​​െൻറ മകളുടെ കല്ല്യാണത്തിലും പ​െങ്കടുത്ത്​ വൈകി​േട്ടാടെ ഡൽഹിക്ക്​ മടങ്ങി. മ​ഴയിൽ സംസ്​ഥയാനത്തിനുണ്ടോയ നഷ്​ടം പരിഹാരിക്കാൻ 1500കോടിയൂടെ അടിയന്തരി ദുരിതാശ്വാസ സഹായം അനുവാദിക്കണമെന്ന്​ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും ആവശ്യപ്പെട്ടു. മോദിയുടെ സന്ദർശനത്തിന്​ സുരക്ഷയൊരുക്കാൻ ചെന്നൈയിൽ പതിനായിരം പൊലീസുകാരയൊണ്​ വിന്യാസിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiKarunanidhimalayalam newsMODI MEETS KARUNANIDHI
News Summary - Prime Minister arrives in Chennai, to meet Karunanidhi-India news
Next Story