Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

17കാരിയെ ബലാല്‍സംഗം ചെയ്ത പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് ബംഗാൾ പൊലീസ്

text_fields
bookmark_border
17കാരിയെ ബലാല്‍സംഗം ചെയ്ത പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് ബംഗാൾ പൊലീസ്
cancel

കൊൽക്കത്ത: ബംഗാളില്‍ 17കാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ചതായി ബംഗാൾ പൊലീസ്. തെളിവെടുപ്പിനിടെ 23 കാരനായ പ്രഹ്ലാദ് ദാസാണ് കൊല്ലപ്പെട്ടത്. നോർത്ത് 24 പര്‍ഗാനാസിലാണ് സംഭവം.

കേസിൽ തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നപ്പോൾ പ്രഹ്ലാദ് ദാസ് പൊലീസ് ഓഫിസറുടെ സര്‍വീസ് റിവോള്‍വര്‍ തട്ടിപ്പറിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ആത്മരക്ഷാർത്ഥം പൊലീസ് തിരിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വെടിപ്പിൽ മാരകമായി പരിക്കേറ്റ പ്രഹ്ലാദിനെ ചാന്ദ്പാറ റൂറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.

ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് വെടിയേറ്റിട്ടുണ്ടെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഹ്ലാദ് വെടിയേറ്റ് മരിച്ചുവെന്ന വാര്‍ത്ത അറിഞ്ഞതും കുടുംബവും നാട്ടുകാരും ആശുപത്രിയിലേക്ക് എത്തിയിരുന്നു. പൊലീസ് നടപടിയെ സ്വാഗതം ചെയ്തെങ്കിലും പക്ഷേ ഇതുകൊണ്ട് തനിക്ക് മകളെ ജീവനോടെ കിട്ടില്ലല്ലോയെന്നാണ് കുട്ടിയുടെ പിതാവ് പ്രതികരിച്ചത്. 'അവന്‍ മരിച്ചെന്ന് കേട്ടു. നന്നായി' എന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണം.

ഗായ്ഘട്ടയിൽ അയൽപക്കത്തെ വീടിന് പിന്നിൽ നിന്നുമാണ് ഞായറാഴ്ച17 കാരിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അര്‍ധനഗ്നമാക്കപ്പെട്ട നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി ക്രൂര ബലാല്‍സംഗത്തിനിരയായതായി കണ്ടെത്തി. പിന്നാലെ കുടുംബം നല്‍കിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ബന്ധുകൂടിയായ പ്രഹ്ലാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, സംഭവത്തിൽ പശ്ചിമ ബംഗാളിൽ വിവാദങ്ങൾ പുകയുകയാണ്. ഉത്തർപ്രദേശിന്റെ മാതൃകയിൽ ബംഗാളിലും ഏറ്റുമുട്ടൽ രാഷ്ട്രീയമാണ് ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് മദൻ മിത്ര ആരോപിച്ചു. "ബി.ജെ.പി യഥാർത്ഥത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയല്ല, അതൊരു ഏറ്റുമുട്ടൽ പാർട്ടിയാണ്. ഉത്തർപ്രദേശിൽ നിങ്ങൾ ഏറെക്കാലമായി കണ്ടുകൊണ്ടിരിക്കുന്ന അതേ കാര്യങ്ങൾ ഇപ്പോൾ ബംഗാളിലും നടപ്പിലാക്കാൻ നോക്കുന്നു."

ഏറ്റുമുട്ടല്‍ക്കൊല സുവേന്ദു സര്‍ക്കാര്‍ ശീലമാക്കുകയാണെന്ന ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇത് രണ്ടാമത്തെ ഏറ്റുമുട്ടൽ കൊലപതകമാണ് ഇപ്പോൾ ബംഗാളിൽ നിന്ന് പുറത്ത് വരുന്നത്. ജൂലൈയില്‍ പ്രവാസ് മൊന്‍ഡാലെന്ന ബലാല്‍സംഗക്കൊലക്കേസ് പ്രതിയും സമാനമായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. തെളിവെടുപ്പിനിടെ മൊന്‍ഡാലും സര്‍വീസ് റിവോള്‍വര്‍ തട്ടിപ്പറി ക്കുകയും വെടിയുതിര്‍ത്തുവെന്നും സ്വയംരക്ഷക്ക് പൊലീസ് വെടിച്ചതോടെ മരണപ്പെടുകയുമായിരുന്നു എന്നാണ് അന്നും പൊലീസിന്റെ വിശദീകരണം. സൗത്ത് 24 പര്‍ഗാനാസിലെ ബറുയിപുറിലായിരുന്നു ഇത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prime accused 17-year-old rape and murder case killed in police encounter in Bengal
Next Story