പ്രവാസികളുടെ പ്രശ്നപരിഹാരത്തിന് മുന്തിയ പരിഗണന
text_fieldsന്യൂഡൽഹി: വിദേശ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് മുന്തിയ പരി ഗണനയാണ് സർക്കാർ നൽകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്സഭയിൽ പ റഞ്ഞു.
പ്രവാസികളുടെ പരാതികൾ ‘മദദ്’ (സഹായം) പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും അതിനനുസരിച്ച് കൃത്യമായ നിരീക്ഷണത്തോടെ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയിലെയും വിദേശത്തെയും കാര്യാലയങ്ങൾ വഴിയും മറ്റ് ഏതു മാർഗത്തിലൂടെയും പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്താവുന്നതാണ്. 2015 ഫെബ്രുവരി മുതൽ 2019 ജൂലൈ വരെ 50,605 പരാതികൾ ‘മദദി’ൽ ലഭിച്ചതിൽ 44,360 എണ്ണത്തിനും പരിഹാരം കണ്ടതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
