Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ -19;...

കോവിഡ്​ -19; വാരാണസിയിലെ ക്ഷേത്രത്തിൽ വിഗ്രഹത്തിനും മാസ്​ക്​

text_fields
bookmark_border
കോവിഡ്​ -19; വാരാണസിയിലെ ക്ഷേത്രത്തിൽ വിഗ്രഹത്തിനും മാസ്​ക്​
cancel

വാരാണസി: രാജ്യത്ത്​ കോവിഡ്​ 19 ബാധ പടരുന്ന സാഹചര്യത്തിൽ ബോധവൽക്കരണത്തിൻെറ ഭാഗമായി വാരാണസിയിലെ ക്ഷേത്രത്തി ലെ പ്രതിഷ്​ഠക്കും​ മാസ്​ക് ധരിപ്പിച്ചു​. വിഗ്രഹത്തെ തൊടരുതെന്ന നിർദേശവും മാസ്​ക്​ ധരിപ്പിച്ചശേഷം നൽകി.

കൊറോണ വൈറസ്​ ബോധവൽക്കരണത്തിൻെറ ഭാഗമായാണ്​ വിശ്വനാഥ വിഗ്രഹത്തിന്​ മാസ്​ക്​ ധരിപ്പിച്ചത്​. വിഗ്രഹത്തിന്​ വസ്​ത്രം ധരിപ്പിക്കാറുണ്ട്​. ചൂടുകൂടു​േമ്പാൾ എ.സിയോ ഫാനോ ഘടിപ്പിക്കും. അതുപോലെ തന്നെയാണ്​ മാസ്​ക്​ ധരിപ്പിച്ചതെന്ന്​ േക്ഷത്ര പൂജാരി കൃഷ്​ണ ആനന്ദ്​ പാണ്ഡെ പറഞ്ഞു.

രോഗ ബാധയുള്ളവർ വിഗ്രഹത്തിൽ സ്​പർശിച്ചാൽ വൈറസ്​ മറ്റുള്ളവരിലേക്കും പടരും. അതിനാലാണ്​ വിഗ്രഹത്തിൽ സ്​പർശിക്കരുതെന്ന നിർദേശം നൽകിയതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം വി​ശ്വാസികളും പൂജാരിമാരും മാസ്​ക്​ ധരിച്ചാണ്​ പ്രാർഥനകളിലും മറ്റും പ​ങ്കെടുത്തത്​.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona virusCoronak Covid 19
News Summary - Priest At Varanasi Temple Puts Face Masks On Idols Amid Coronavirus Scare -
Next Story