Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിധി ലഭിക്കാൻ ഭാര്യയെ നരബലി നൽകാൻ ശ്രമം; പൂജാരി പിടിയിൽ

text_fields
bookmark_border
നിധി ലഭിക്കാൻ ഭാര്യയെ നരബലി നൽകാൻ ശ്രമം; പൂജാരി പിടിയിൽ
cancel

ബംഗളൂരു: ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താൻ ഭാര്യയെ നരബലി നൽകാൻ ശ്രമിച്ച പൂജാരി പിടിയിലായി. കെങ്കേരി ഉള്ളാലിലെ രുദ്ര മുനീശ്വര ക്ഷേത്രത്തിലെ പൂജാരി മഹാലിങ്കേശ്വറിനെ (39) യാണ് ബംഗളൂരു റൂറൽ പൊലീസ് അറസ്​റ്റ് ചെയ്തത്. ഡ്രൈവറായി ജോലിചെയ്തിരുന്ന ഇയാൾ അഞ്ചുവർഷം മുമ്പാണ് ക്ഷേത്രത്തിലെ പൂജാരിയായത്. കോടിപതിയാകാനുള്ള ശ്രമത്തിൽ തന്നെ കൊല്ലുമെന്ന് കാണിച്ച് 35 കാരിയായ ഇയാളുടെ ഭാര്യ വനിത കമീഷനെ പരാതിയുമായി സമീപിച്ചിരുന്നു.

കുംഭ രാശിയിലുള്ള വ്യക്തിയുടെ ജീവൻ ബലിയായി നൽകിയാൽ നിധി അടങ്ങിയ കുടം പുറത്തുവരുമെന്നായിരുന്നു മഹാലിങ്കേശ്വർ വിശ്വസിച്ചിരുന്നത്. ഇക്കാര്യം കുംഭ രാശിയിൽ ജനിച്ച ഭാര്യയോട് ഇടക്കിടെ പറയുകയും ചെയ്തിരുന്നു. ഇതോടെയാണ് തന്നെ ബലിനൽകുമെന്ന ഭയം സ്ത്രീയിലുണ്ടായത്. നിധിവേട്ടയുടെ ഭാഗമായി വീടിന് സമീപം ഇയാൾ കുഴികുഴിക്കുകയും പ്രാർഥന നടത്തുകയും ചെയ്തിരുന്നു. ഇതുകൂടാെത ഭാര്യയെയും മക്കളായ മൂന്നു പെൺകുട്ടികളെയും പലകാര്യങ്ങളും ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായും പരാതിയുണ്ട്. മൂത്ത മകളെ ഉപദ്രവിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സ്ത്രീ പരാതിയുമായി കമീഷനെ സമീപിച്ചത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Priest held for plotting to sacrifice wife for treasure- India news
Next Story