പ്ലസ് ടു വിദ്യാർഥിനിയെ ഭസ്മം നൽകി പീഡിപ്പിച്ച ആൾദൈവവും കുട്ടുനിന്ന ഭാര്യയും അറസ്റ്റിൽ
text_fieldsചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയ കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. ചെന്നൈ ഷിർദിപുരം സർവശക്തിപീഠം സായിബാബ കോവിൽ നടത്തിപ്പുകാരായ പുഴൽ പത്മാവതി നഗർ സത്യനാരായണനാണ് (48) അറസ്റ്റിലായത്. ഇതിന് കൂട്ടുനിന്നതിന് ഭാര്യ പുഷ്പലതയെയും (43) അറസ്റ്റ് ചെയ്തു.
ക്ഷേത്രത്തിൽ പതിവ് സന്ദർശകയായിരുന്ന പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടിക്ക് ഭസ്മവും ജ്യൂസും നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയായിരുന്നു. 2016ലാണ് സംഭവം.
പോക്സോ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾപ്രകാരം അറസ്റ്റിലായ ദമ്പതികളെ റിമാൻഡ് ചെയ്തു. 'ഷിർദിപുരം നാനബാബ'യെന്ന പേരിൽ സത്യനാരായണന് യൂട്യൂബ് ചാനലുണ്ട്. ആത്മീയ പ്രഭാഷണം ഉൾപ്പെടെ 300ലധികം വിഡിയോകളും യൂട്യൂബിൽ പ്രചാരത്തിലുണ്ട്.

