Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'പിതാവിന്റെ അഭിമാനം';...

'പിതാവിന്റെ അഭിമാനം'; അഭിഷേക് ചിത്രം ദസ്വിയുടെ ട്രെയിലറിൽ അമിതാഭ് ബച്ചൻ

text_fields
bookmark_border
പിതാവിന്റെ അഭിമാനം; അഭിഷേക് ചിത്രം ദസ്വിയുടെ ട്രെയിലറിൽ അമിതാഭ് ബച്ചൻ
cancel
Listen to this Article

അഭിഷേക് ബച്ചൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ദസ്വിയുടെ ട്രെയിലർ നിർമാതാക്കൾ പുറത്തു വിട്ടതോടെ മകന് അഭിനന്ദനമറിയിച്ച് ബിഗ്ബി.

പിതാവിന്‍റെ അഭിമാനമെന്ന അടികുറിപ്പോടെയാണ് ചിത്രത്തിന്‍റെ ട്രെയിലർ അമിതാഭ് ബച്ചൻ തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഒരു സിനിമക്ക് ശേഷം മറ്റൊരു സിനിമയിൽ തികച്ചും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അത്ഭുതപ്പെടുത്തുകയാണെന്നും അത് വിജയകരമായി ചെയ്യാൻ സാധിക്കുന്നത് അസാധാരണമാണെന്നും ബിഗ്ബി കുറിച്ചു.

82-ാം വയസിൽ ജയിലിൽ കിടന്നിരുന്ന കാലത്ത് പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്ത മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ ജീവിത കഥയാണ് സിനിമയുടെ പ്രമേയം. ബോളിവുഡ് സൂപ്പർതാരം അജയ് ദേവ്ഗൺ ആണ് ചിത്രത്തിന്‍റെ ട്രെയിലർ തന്‍റെ ട്വിറ്റർ അക്കൗണ്ട് വഴി പുറത്തിറക്കിയത്.

ചിത്രത്തിന്‍റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ട്രെയിലറിനോട് പ്രതികരിച്ച് താരത്തിന്‍റെ നിരവധി ആരാധകർ കമന്‍റ് ചെയ്തു.

ജിയോ സ്റ്റുഡിയോസിന്റെയും ബാക്ക് മൈ കേക്ക് ഫിലിംസിന്റെയും സഹകരണത്തോടെ ദിനേശ് വിജൻ നിർമിച്ച സിനിമയുടെ സംവിധാനം നവാഗതനായ തുഷാർ ജലോട്ടയും, രചന റിതേഷ് ഷായുമാണ് നിരവഹിച്ചിരിക്കുന്നത്. ചിത്രം 2022 ഏപ്രിൽ ഏഴിന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്ലിക്സ്, ജിയോസിനിമ എന്നിവയിൽ റിലീസ് ചെയ്യും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amitabh BachchanAbhishek BachanDasvi
News Summary - "Pride of A Father": Amitabh Bachchan On Son Abhishek's Dasvi Trailer
Next Story