Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

17 കാൻസർ മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കും; വിദേശ ടൂർ പാക്കേജ് ഉൾപ്പെടെ ചെലവ് കുറയുന്ന സേവനങ്ങൾ അറിയാം

text_fields
bookmark_border
17 കാൻസർ മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കും; വിദേശ ടൂർ പാക്കേജ് ഉൾപ്പെടെ ചെലവ് കുറയുന്ന സേവനങ്ങൾ അറിയാം
cancel
Listen to this Article

ന്യൂഡൽഹി: 2026 യൂനിയൻ ബജറ്റിൽ കാൻസർ മരുന്നുകൾക്കും ഇറക്കുമതി ചെയ്യുന്ന അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും നികുതി ഇളവ് പ്രഖ്യാപിച്ചു. 17 അവശ്യ കാൻസർ മരുന്നുകൾക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇതിനു പുറമെ ഏഴ് അപൂർവ രോഗങ്ങളുടെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകളെയും തീരുവയിൽ നിന്ന് ഒഴിവാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. പ്രത്യേക തെറാപ്പി വേണ്ട രോഗികൾക്ക് സാമ്പത്തിക സഹായം വർധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

വില കുറയുന്ന മറ്റ് സേവനങ്ങൾ

വിദേശ ടൂർ പാക്കേജുകളുടെ ടി.സി.എസ് റേറ്റ് നിലവിലെ 5%, 20% എന്നിവയിൽ നിന്ന് 2 ശതമാനമായി കുറയും. വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ടി.സി.എസ് റേറ്റ് 5%ൽ നിന്ന് 2% ആയി കുറക്കും.

മൈക്രോവേവ് ഓവൻ, ലെതർ ഉൽപ്പന്നങ്ങൾ, എന്നിവയുടെ വിലയും കുറയും. പ്രമേഹ മരുന്നുകൾ, സ്മാർട് ഫോണുകൾ, സ്പോർട്സ് ഉപകരണങ്ങൾ, ലിഥിയം ബാറ്ററി ഘടകങ്ങൾ, ആണവ വൈദ്യുത പദ്ധതികൾക്കായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ, സോളാർ പാനലുകൾ എന്നിവ വില കുറയും. വിദേശ വിദ്യാഭ്യാസ ചെലവുകൾ കുറയും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - price reduction in union budget
Next Story