കാൺപൂർ ട്രെയിൻ അപകടം പ്രഷർ കുക്കർബോംബ് പൊട്ടിത്തെറിച്ചതു മൂലം
text_fieldsലക്നൗ: 150 പേരുടെ മരണത്തിനിടയാക്കിയ കാൺപൂർ ട്രെയിൻ അപകടം പ്രഷർ കുക്കർബോംബ് പൊട്ടിത്തെറിച്ചതു മൂലമെന്ന് പൊലീസ്. സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേർ പൊലീസ് പിടിയിലായി. അപകടത്തിനു പിന്നിൽ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസി െഎ.എസ്.െഎയാണെന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളാണ് അറസ്റ്റിലായവർ നൽകിയതെന്ന് പൊലീസ് പറയുന്നു. ഇവർ നൽകിയ വിവരമനുസരിച്ചാണ് പ്രഷർകുക്കർ ബോംബാണ് അപകടത്തിനു പിന്നിലെന്ന നിഗമനത്തിലത്തിയത്. 2016 നവംബറിലാണ്ഇൻഡോർ–പാട്ന എക്സ്പ്രസ് അപകടത്തിൽ പെട്ടത്.
സ്ഫോടക വസ്തുക്കൾ നിറച്ച 10 ലിറ്ററിെൻറ പ്രഷർകുക്കർ കാൺപൂരിൽ നിന്ന് 100കിലോമീറ്റർ അകലെയുള്ള ട്രാക്കിൽ സ്ഥാപിച്ചുവെന്ന് അറസ്റ്റിലായ മോത്തിലാൽ പാസ്വാൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇതുവഴി കടന്നു പോയ ട്രെയിനാണ് അപകടത്തിൽ പെട്ടത്.
മോത്തിലാൽ പാസ്വാൻ, ഉമ ശങ്കർപേട്ടൽ, മുകേഷ്യാദവ് എന്നിവരാണ് ഇൗ ആഴ്ച ആദ്യം അറസ്റ്റിലായത്. ബീഹാറിലെ ചമ്പാരൻ ജില്ലയിൽ നിന്ന് ഒരു കൊലപാതക കേസിൽ അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് െഎ.എസ്.െഎക്ക് വേണ്ടി ഇന്ത്യൻ റെയിൽവേയെ ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന വിവരം പുറത്തായത്.
ഡിസംബർ 28ന് മറ്റൊരു അപകടം കൂടി ഇവർ ആസൂത്രണം ചെയ്തിരുന്നെന്ന് മോതിലാൽ പാസ്വാൻ പറഞ്ഞു. ബ്രിജ് കിഷോർ ഗിരി എന്നയാളുടെ നേതൃത്വത്തിൽ ഏഴുപേർ ചേർന്നാണ് സംഭവം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ബ്രിജ് കിഷോർ ഗിരി നിലവിൽ നേപ്പാൾ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തെകുറിച്ച് കൂടുതൽ അേന്വഷണം തുടരുമെന്ന് ഉത്തർ പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചു.