ലഖ്നൗ: യു.പിയിൽ പത്രക്കുറിപ്പുകൾ സംസ്കൃതത്തിലും അയച്ചുതുടങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ നിർദേശപ്രകാരമാണ് നടപടി. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിവയോടൊപ്പമാണ് ഇനിമുതൽ സംസ്കൃതത്തിലും പത്രക്കുറിപ്പുകൾ അയയ്ക്കുന്നത്. മുഖ്യമന്ത്രിയുെട ഒൗദ്യോഗിക ട്വിറ്റർപേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ട്വീറ്റിനൊപ്പം സംസ്കൃതത്തിലെ പത്രക്കുറിപ്പിെൻറ കോപ്പിയും പങ്കുവച്ചിട്ടുണ്ട്.
കോവിഡ് -19 ദൈനംദിന അവലോകന യോഗത്തിെൻറ വിശദാംശങ്ങളാണ് കുറിപ്പിലുള്ളത്. പ്രധാന പത്രക്കുറിപ്പുകളും മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളും ഇനിമുതൽ സംസ്കൃതത്തിൽ പുറത്തിറക്കുമെന്ന് ഇൻഫർമേഷൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവ മുൻകൂർ നിരീക്ഷിക്കാനുള്ള ഉത്തരവാദിത്തം വകുപ്പിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. 'നേരത്തെ ഞങ്ങൾ ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ പത്രക്കുറിപ്പുകൾ അയച്ചിരുന്നു, എന്നാൽ ഇപ്പോൾ സംസ്കൃതവും ചേർത്തിട്ടുണ്ട്.ഉത്തർപ്രദേശിൽ ധാരാളം ഉറുദു പത്രങ്ങളുണ്ട്. അതിനാൽ ഞങ്ങൾ ഉറുദുവിൽ പത്രക്കുറിപ്പുകൾ അയയ്ക്കുന്നുണ്ട്. മുലായം സിംഗ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം ഉറുദു ഭാഷയുടെ ഉന്നമനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുിരുന്നു'- ഉദ്യോഗസ്ഥൻ പറഞ്ഞു.
मुख्यमंत्री श्री @myogiadityanath जी के निर्देशानुसार शासकीय प्रेस विज्ञप्तियां अब संस्कृत भाषा में भी निर्गत की जाएंगी।
— CM Office, GoUP (@CMOfficeUP) September 26, 2020
मुख्यमंत्री जी द्वारा कोविड-19 के दृष्टिगत प्रतिदिन की जा रही समीक्षा बैठक की आज की संस्कृत भाषा में निर्गत प्रेस विज्ञप्ति.. pic.twitter.com/601r7dGLYV
'മായാവതി, അഖിലേഷ് ഭരണകാലത്ത് മൂന്ന് ഭാഷകളിലും പത്രക്കുറിപ്പുകൾ അയയ്ക്കുമായിരുന്നു. സംസ്കൃതത്തിൽ റിലീസുകൾ അയയ്ക്കണമെന്ന് പുതിയ മുഖ്യമന്ത്രി ആഗ്രഹിക്കുന്നതിനാൽ ഞങ്ങൾ അതും ചെയ്യുകയാണ്'-അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുമുമ്പ് 2019 ജൂണിൽ ഇൻഫർമേഷൻ വകുപ്പ് സംസ്‌കൃത പത്രക്കുറിപ്പ് ഇറക്കിയിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരവധി തവണ സംസ്കൃതത്തോടുള്ള താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
ഈ വർഷം ആദ്യംനടന്ന'ഭാരത ഭാഷാ മഹോത്സവ്'വേളയിൽ സംസ്‌കൃതം പഠിക്കുന്ന ഒരാൾക്ക് ഒരിക്കലും പട്ടിണി മൂലം മരിക്കേണ്ടിവരില്ലെന്ന് യോഗി പറഞ്ഞിരുന്നു. ഇന്ത്യയിലെ മുനിമാർ സംസ്കൃതെത്ത പണ്ടേ തൊഴിലുമായി ബന്ധപ്പെടുത്തിയിരുന്നു. സംസ്‌കൃതം അറിയുന്ന ഒരാൾ പുരോഹിതനായി പ്രവർത്തിക്കുമ്പോൾ ആളുകൾ അദ്ദേഹത്തിന് ദക്ഷിണ നൽകുകയും അവരുടെ പാദങ്ങളിൽ സ്പർശിക്കുകയും ചെയ്യുന്നു. ഇതിനേക്കാൾ വലിയ ബഹുമാനം മറ്റൊന്നില്ല എന്നും യോഗി പറഞ്ഞു. യുപിയിലെ സംസ്‌കൃത സ്‌കൂളുകളും യോഗി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പരമ്പരാഗത വിദ്യാഭ്യാസം നൽകുന്നതിനൊപ്പം പുതിയ കാലെത്ത മത്സരം നേരിടാൻ സംസ്‌കൃത സ്‌കൂളുകൾവഴി കമ്പ്യൂട്ടർ, ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ് എന്നിവയിൽ വിദ്യാഭ്യാസം നൽകണമെന്നും 2018ൽ യോഗി പറഞ്ഞിരുന്നു.